കെ. സുരേന്ദ്രൻ്റെ പത്രികാ സമർപ്പണത്തിന് സ്മൃതി ഇറാനി വയനാട്ടിൽ.

കൽപ്പറ്റ:വയനാട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും.ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം.2019ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി- സ്മൃതി ഇറാനി മത്സരം രാജ്യശ്രദ്ധയാകർഷിച്ചിരുന്നു. സിറ്റിങ്ങ് സീറ്റില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണയും അമേഠിയില്‍ മത്സരിക്കാൻ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു.