കർണ്ണാടകയിലേക്കുള്ള തോണി സർവ്വീസ് പുനരാരംഭിച്ചു.

കൽപ്പറ്റ:കേരള-കർണാടക സംസ്ഥാനങ്ങൾ ബന്ധിപ്പിച്ച് പുൽപ്പള്ളി ഭാഗത്തുള്ള കബനി നദിക്ക് കുറുകെ നടത്തിയിരുന്ന മരക്കടവ് ഡിപ്പോയിലെ തോണി സർവീസ് പുനരാ രംഭിച്ചു.

കേരളത്തിലെ മരക്കടവ് ഡിപ്പോയിൽ നിന്നും കർണാടകയിലെ മച്ചൂരിലേക്കുള്ള തോണി സർവീസ് ഒരാഴ്ചയ്ക്ക് മുമ്പ് കർണാടക വനംവകുപ്പ് ഇടപെട്ട് നിർത്തി വെപ്പിച്ചിരുന്നു. ബൈരക്കുപ്പ ഗ്രാമപ്പഞ്ചായത്തിൻ്റേയും ജന പ്രതിനിധികളുടേയും ഇടപെടലിനെ തുടർന്നാണ് തിങ്കളാഴ്ച മുതൽ തോണി സർവീസ് പുനരാരംഭിക്കാൻ വനംവകുപ്പ് അനുമതി നൽകിയത്.