റാമള്ള: ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം രൂക്ഷമായിരിക്കേ പുതിയ വീഡിയോ സന്ദേശം പുറത്തുവിട്ട് ഹമാസ് സഹസ്ഥാപകനും മേധാവിയുമായ മഹ്‌മൂദ് അല്‍-സഹര്‍.ഇസ്രായേല്‍ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ഭൂമി മുഴുവൻ തങ്ങളുടെ നിയമത്തിനു കീഴിലാകുമെന്നും അല്‍-സഹര്‍ പറഞ്ഞു. “ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ മുഴുവനും, പലസ്തീനികള്‍ക്കെതിരെയും അറബികള്‍ക്കെതിരെയും സിറിയയിലും ലെബനനിലും ഇറാഖിലും മറ്റു രാജ്യങ്ങളിലും നടക്കുന്നതുപോലെയുള്ള അനീതിയും അടിച്ചമര്‍ത്തലും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ഇല്ലാത്ത ഒരു സംവിധാനത്തിന് കീഴിലാകും.’ – ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മഹ്‌മൂദ് അല്‍-സഹര്‍ പറഞ്ഞു
ഇസ്രായേലിൽ ഞങ്ങളുടെ തുടക്കം മാത്രം , ഭൂമി മുഴുവൻ ഞങ്ങളുടെ കീഴിലാകും; മഹ്‌മൂദ് അല്‍-സഹര്‍.

