ഇന്ത്യൻ മെഡിക്കൽ  ലോഗോയിൽ മാറ്റം ; അശോക സ്തംഭത്തിന് പകരം ധന്വന്തരി മൂർത്തി .

ഇന്ത്യൻ മെഡിക്കൽ  ലോഗോയിൽ മാറ്റം ; അശോക സ്തംഭത്തിന് പകരം ധന്വന്തരി മൂർത്തി .

ന്യൂഡല്‍ഹി: നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ ലോഗോയില്‍ മാറ്റം വരുത്തി കേന്ദ്രം. ലോഗോയുടെ നടുവില്‍ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളര്‍ ചിത്രം ചേര്‍ത്തു.ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. മെഡിക്കല്‍ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഈ മാറ്റം സംബന്ധിച്ച്‌ മെഡിക്കല്‍ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ലോഗോയിലെ മാറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ഉണ്ടായില്ലെങ്കിലും മെഡിക്കല്‍ കമീഷന്റെ വെബസൈറ്റില്‍ പുതിയ ലോഗോയാണ് നല്‍കിയിരിക്കുന്നത്. പുതിയ ലോഗോക്കെതിരെ  വിമര്‍ശനങ്ങൾ ഉയര്‍ന്നു വരുന്നുണ്ട്. സംഭവത്തില്‍ എതിര്‍പ്പറിയിച്ചു ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷനും രംഗത്തുവന്നു.