കറാച്ചി :പാകിസ്താനില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരൻ ഹബീബുള്ളയെ അജ്ഞാതൻ വെടിവച്ചു കൊന്നു . അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണിത് .ആഗോള ഭീകരൻ ഹാഫിസ് സയീദുമായി വളരെ അടുപ്പമുള്ളയാളായിരുന്നുഹബീബുള്ള. അതുകൊണ്ട് തന്നെ ഹബീബുള്ളയുടെ കൊലപാതകം സയീദിന് ലഭിച്ച വലിയ പ്രഹരമായി കണക്കാക്കപ്പെടുന്നു.
ഹബീബുള്ളയെ ഞായറാഴ്ച വൈകുന്നേരമാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പഖ്തൂണ്‍ഖ്‌വ പ്രവിശ്യയില്‍ വച്ചാണ് കൊലപാതകം . ഹബീബുള്ള പാകിസ്താനിലെ നിരവധി യുവാക്കളെ തീവ്രവാദികളാക്കാൻ പ്രേരിപ്പിക്കുകയും അവരെ ലഷ്കര്‍ ഇ ത്വയ്ബയിലേയ്‌ക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. മുൻ ദേശീയ അസംബ്ലി (എംഎൻഎ) അംഗവുംപിടിഐ നേതാവുമായ ദാവര്‍ ഖാന്റെ ബന്ധുവാണ് ഹബീബുള്ള .കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാനിൽ 20-ലധികം ഉന്നത ഭീകരർ സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു.

