സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് വധൂരന്മാർക്ക് മാല നൽകിയത്. ചടങ്ങിൽ മലയാള സിനിമയിലെ വൻ താരനിരയും പങ്കെടുത്തിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, പാർവതി, ഖുശ്‌ബു, ബിജു മേനോൻ തുടങ്ങിയവർ നിരവധി താരങ്ങളാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. ചടങ്ങിൽസംബന്ധിച്ച എല്ലാ പേരോടും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുകയും ചെയ്തു. ക്ഷേത്ര ദർശനത്തിന് ശേഷമാണ് മോദി വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.വധുവരന്മാർക്ക് ആശംസ അറിയിച്ച ശേഷം മോദി തിരികെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. അൽപ്പസമയത്തിനകം റോഡ് മാർഗം തന്നെ തൃപ്രയാർ ക്ഷേത്രത്തിലേക്ക് പോകും. വിദേശ സർവകലാശാലയിലെ ബിരുദധാരിയാണ് വധു ഭാഗ്യ സുരേഷ് ഗോപി. വരൻ ശ്രേയസ് മേനോൻ ബിസിനസ്സ് ചെയ്യുന്നു. വിവാഹശേഷം ഉന്നതപഠനത്തിനായി വിദേശത്തേക്ക് പറക്കുമെന്നാണ് സൂചന. സുരേഷ് ഗോപിയും ഭാര്യ രാധികയും മകൾ ഭാഗ്യവും ചേർന്നാണ് പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ കൊച്ചിയിൽ എത്തിയിരുന്നു. ഇന്ന് രാവിലെ വിവാഹവേദിയിലേക്ക് പ്രധാനമന്ത്രിയെത്തും. ഇന്ന് വിവാഹിതരാകുന്നവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോട്ടോയെടുക്കാനുള്ള അവസരമുണ്ട്. ദിവസം വധുവിന്റെ വീട്ടിൽ ആശംസ നേരാൻ മമ്മൂട്ടിയും മോഹൻലാലും കുടുംബ സമേതം എത്തിയിരുന്നു.. ഗുരുവായൂരിൽ വിവാഹങ്ങൾ മാറ്റിവച്ചിട്ടില്ലപ്രധാനമന്ത്രിയുടെ വരവ് തുടർന്ന് ഗുരുവായൂരിൽ നടത്തിയ മറ്റു വിവാഹങ്ങൾ മാറ്റിവച്ചുവെന്ന പ്രചരണവും സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ. പതിനേഴാം തീയതി ഗുരുവായൂരിൽ നടത്താൻ നിശ്ചയിച്ച വിവാഹങ്ങളിൽ ഒന്നുപോലും മാറ്റിവെച്ചിട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. അന്നേദിവസം ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ല. എന്നാൽ സുരക്ഷയുടെ ഭാഗമായി വിവാഹസമയത്ത് മാറ്റം വരുത്തി ക്രമീകരണം മാത്രമാണ് നടത്തുന്നത് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു. അതല്ലാതെ പ്രചരിക്കുന്നത് പോലെ ക്ഷേത്രത്തിൽ നടത്താനിരുന്ന ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ വിവാഹങ്ങൾ മാറ്റിവച്ചെന്നും റദ്ദാക്കിയെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രചരണങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യം ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ വിശദീകരണവുമായി 12ന് വെല്ലിംഗ്ടൺ ഐലൻറിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ യാർഡിൽ മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. പിന്നീട് ഒന്നരയോടെ മറൈൻ ഡ്രൈവിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. ശേഷം വൈകിട്ടോടെ ഡൽഹിക്ക് മടങ്ങും.
പ്രധാനമന്ത്രി ഗുരുവായൂരിൽ ;വിവാഹത്തിൽ പങ്കെടുത്ത് മടങ്ങി.

