മാസപ്പടി കേസില്‍ ഇഡി അന്വേഷണം;എൽഡിഎഫ് വെട്ടിലാകുമോ.

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ ഉള്‍പ്പെടുന്ന മാസപ്പടി കേസില്‍ ഇഡി അന്വേഷണം. കൊച്ചി യൂണിറ്റാണ് എൻഫോഴ്സ്മെന്‍റ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്തത്.കേസുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി.

എസ്‌എഫ്‌ഐഒയുടെയും ആദായ നികുതി വകുപ്പിന്‍റെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. ആരോപണ വിധേയർക്ക് ഉടൻ നോട്ടീസ് നല്‍കുമെന്നാണ് വിവരം. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനു തുല്യമായ നടപടിയാണ് ഇസിഐആർ.

വീണയുടെ എക്സാലോജിക് കമ്ബനി ഉള്‍‌പ്പെടെ എസ്‌എഫ്‌ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി അന്വേഷണപരിധിയിലാണ്. ഇതിനു പുറമേ കൊച്ചിയിലെ സിഎംആര്‍എല്‍, കെഎസ്‌ഐഡിസി എന്നീ കമ്ബനികള്‍ക്കെതിരെയാണ്പ്രാഥമികമായി അന്വേഷണം നടന്നുവരുന്നത്.
നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയതാണ് വീണാ വിജയന് നേരെയുള്ള ആരോപണം