അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ ബിജെപി വിജയത്തിലേക്ക്. മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം അഞ്ച് പേര്‍ക്ക് സംസ്ഥാനത്ത് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല.നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിച്ചിട്ടും അഞ്ച് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആരും പത്രിക നല്‍കിയില്ല. ഇതോടെയാണ് അഞ്ചിടത്തും ബിജെപിക്ക് വിജയം ഉറപ്പായത്. പത്രികകളില്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആരും പത്രിക പിൻവലിച്ചില്ലെങ്കില്‍ ഇവരെല്ലാം വിജയികളാവും. സംസ്ഥാനത്ത് മുക്തോ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് പേമ ഖണ്ഡു മത്സരിച്ചിരുന്നത്. അഞ്ചിടത്തും കോണ്‍ഗ്രസോ മറ്റ് കക്ഷികളോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല.
നിയമസഭ തെരഞ്ഞെടുപ്പ്;വോട്ടെടുപ്പിന് മുന്നേ 5 സീറ്റിൽ ബിജെപിക്ക് ജയം.

