ജമ്മു കാശ്മീരിലെ സ്കൂളുകളിൽ ഇനി ദേശീയ ഗാനം നിർബന്ധം.

ശ്രീനഗർ:ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ്. രാവിലെ അസംബ്‌ളിയില്‍ ദേശീയ ഗാനം ആലപിക്കണമെന്നാണ് ഉത്തരവ്.ദേശീയ ഗാനത്തോടെ ആരംഭിക്കുന്ന 20 മിനിറ്റ് അസംബ്‌ളി എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമാണ്. രാവിലത്തെ അസംബ്‌ളികള്‍ ദേശീയ സ്വത്വത്തില്‍ അഭിമാനബോധം വളര്‍ത്തുക മാത്രമല്ല, വിദ്യാര്‍ഥികളില്‍ അച്ചടക്കവും ഐക്യവും വളര്‍ത്തുമെന്ന് വിശ്വസിക്കുന്നതായി സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.സ്കൂൾ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അലോക് കുമാർ ഒപ്പിട്ട ഉത്തരവിൽ സ്‌കൂളുകൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

“മേൽപ്പറഞ്ഞ വരികളിൽ നടത്തുന്ന പ്രഭാത അസംബ്ലികൾ നമ്മുടെ ദേശീയ സ്വത്വത്തിൽ അഭിമാനബോധം വളർത്തുക മാത്രമല്ല, വിദ്യാർത്ഥികൾക്കിടയിൽ അച്ചടക്കവും ഐക്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, ഈ ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ അധ്യാപകരും (അധ്യാപകരും) വിദ്യാർത്ഥികളും ആവശ്യപ്പെടുന്നു, ”ഉത്തരവിൽ പറയുന്നു.

വിദ്യാര്‍ഥികളും അധ്യാപകരും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ഉന്നത വ്യക്തിത്വങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിവരുടെ ആത്മകഥകള്‍, പോസിറ്റിവിറ്റി നല്‍കുന്ന പ്രചോദനാത്മകമായ സംഭാഷണങ്ങള്‍, മാനസിക സമ്മര്‍ദങ്ങളെ നിയന്ത്രിക്കല്‍, ആരോഗ്യം, സാംസ്‌കാരികം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. പ്രസ്തുത വിഷയങ്ങളില്‍ സംസാരിക്കാന്‍ അതിഥി പ്രഭാഷകര്‍, പരിശീലകര്‍, രക്ഷിതാക്കള്‍, എഴുത്തുകാര്‍, സമുദായ നേതാക്കള്‍എന്നിവരെ ക്ഷണിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.