പ്രഗ്നാനന്ദയെ നേരിൽ അഭിനന്ദിച്ച് മോഡി .

ചെന്നൈ: ഫിഡെ ലോകകപ്പില്‍ വെള്ളി മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ച ചെസ്സ് പ്രതിഭ ആര്‍ പ്രഗ്നാനന്ദയെ നേരില്‍ കണ്ട് അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.”നിങ്ങളെ കണ്ടതില്‍ സന്തോഷമുണ്ട്, രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങളുടെ ഉദാഹരണം കാണിക്കുന്നത് ഇന്ത്യയുടെ യുവാക്കള്‍ക്ക് ഏത് ഡൊമെയ്‌നും എങ്ങനെ കീഴടക്കാനാകുമെന്ന ആത്മവിശ്വാസം നല്‍കുന്നു. നിങ്ങളില്‍ അഭിമാനിക്കുന്നു,” മോദി പറഞ്ഞു.അതേസമയം മോദിയെ നേരില്‍ കാണാൻ സാധിച്ചതിന്റെ സന്തോഷം പ്രഗ്നാനന്ദയും പങ്കുവെച്ചിരുന്നു.”ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹത്തിന്റെ വസതിയില്‍ കാണാൻ സാധിച്ചത് വലിയ ബഹുമതിയായിരുന്നു! എനിക്കും എന്റെ മാതാപിതാക്കള്‍ക്കുംപ്രോത്സാഹനത്തിന്റെ എല്ലാ വാക്കുകള്‍ക്കും നന്ദി സര്‍,” പ്രഗ്നാനന്ദ പറഞ്ഞു.