ഇരുപത്തിമൂന്ന് ദിവസം കൊണ്ട് 500 കോടി ക്ലബ്ബില്‍ കയറാൻ ഒരുങ്ങി ഗദര്‍ 2. അനില്‍ ശര്‍മ സംവിധാനം ചെയ്ത സണ്ണി ഡിയോള്‍ ചിത്രം ഗദര്‍ 2 ബോക്‌സോഫീസില്‍ ജൈത്രയാത്ര തുടരുകയാണ്.കഴിഞ്ഞ മാസം പതിനൊന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 2001 ലെ ഗദര്‍ ഒന്നാം ഭാഗത്തിന് ശേഷം സണ്ണി ഡിയോളും അമീഷ പട്ടേലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗദര്‍ 2.
22 ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയത് 487.65 കോടിയാണ്.60 കോടി മുതല്‍ മുടക്കിലാണ് ഗദര്‍ 2 നിര്‍മ്മിച്ചത്.സണ്ണി ഡിയോള്‍ താരാ സിംഗ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തില്‍ സിമ്റത് കൗര്‍,ഉത്കര്‍ഷ് ശര്‍മ്മ,ലവ് സിൻഹ,മനീഷ് വാധ്വ എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.ഉത്തം സിംഗാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.ബജറ്റിന്‍റെ പത്തിരട്ടിയിലേറെ കളക്ഷന്‍ നേടി നിര്‍മ്മാതാക്കള്‍ക്ക് വന്‍ സാമ്ബത്തികനേട്ടം നല്‍കിക്കൊടുത്ത ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിന് സണ്ണി ഡിയോളിന് ലഭിച്ച പ്രതിഫലം എത്രയാണ്? ചിത്രത്തിലെ താര സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സണ്ണി വാങ്ങിയത് 20 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍നിര താരങ്ങളില്‍ പലരും ഷുവര്‍ ബെറ്റ് ചിത്രങ്ങള്‍ക്ക് പ്രോഫിറ്റ് ഷെയറിംഗ് നിബന്ധന വെക്കുമ്ബോള്‍ അതില്ലാതെ നേരിട്ട് പ്രതിഫലം കൈപ്പറ്റുകയായിരുന്നു അദ്ദേഹം. അതേസമയം ഗദര്‍ 2 ന്‍റെ വന്‍ വിജയത്തെ തുടര്‍ന്ന് സണ്ണി ഡിയോള്‍പ്രതിഫലം 50 കോടിയിലേക്ക് ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. പ്രതിഫലം എന്നത് ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും ഏറ്റവുമടുത്ത ആളുകളോട് പോലും ആരുമത് തുറന്ന് പറയാറില്ലെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബോളിവുഡ് ഹംഗാമയുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞിരുന്നു.

