കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതി; പ്രതി അറസ്റ്റിൽ .

കൊച്ചി :പാലക്കാട്ടും തൃശൂരും മാറി മാറി കൂടിയാലോചനയും ആസൂത്രണവും , ഐഎസ്‌ഐഎസ് തൃശൂര്‍ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് ചെന്നൈയില്‍ അറസ്റ്റില്‍. എൻഐഎയുടെ പിടിയിലായത് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കവേ .രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഐഎസ്‌ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) തൃശൂര്‍ മൊഡ്യൂള്‍ നേതാവിനെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തുവെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറിയിച്ചു.ഒളിവിലായിരുന്ന സയീദ് നബീല്‍ അഹമ്മദ് എന്നയാളെയാണ് എൻഐഎയുടെ പ്രത്യേക സംഘം പിടികൂടിയത്.

തമിഴ്നാട്ടിലും കര്‍ണാടകയിലുമായി പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ വ്യാജ രേഖ ചമച്ച്‌ നേപ്പാളിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞ കുറച്ചാഴ്ചകളായി സയീദിനെ പിടികൂടാനുള്ള എൻഐഎ ശ്രമിക്കുന്നുണ്ടായിരുന്നു. ഇയാളില്‍നിന്ന് വ്യാജ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു.

തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐഎസ് മൊഡ്യൂള്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന് എൻഐഎയ്ക്ക‌ു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജൂലൈ11നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കൊള്ളയടി അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ഇവര്‍ പണം കണ്ടെത്താനും ശ്രമിച്ചിരുന്നു. നിരവധി ഐഎസ് പ്രവര്‍ത്തകരെ ഇതിനകം അറസ്റ്റ് ചെയ്തതായി എൻഐഎ അറിയിച്ചു.

.