ജക്കാര്‍ത്ത: ഇന്ത്യ-ആസിയാൻ ഉച്ചകോടിയില്‍ സഹ-അദ്ധ്യക്ഷനാകാൻ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ജക്കാര്‍ത്തയില്‍ ആരംഭിച്ച ഇന്ത്യ-ആസിയാൻ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. ഇന്ന് രാവിലെയണ് പ്രധാനമന്ത്രി ജക്കാര്‍ത്തയിലെത്തുന്നത്. ആസിയാൻ സമ്മേളനം, ഇന്ത്യ-ആസിയാൻ ഉച്ചകോടി, കിഴക്കേഷ്യൻ ഉച്ചകോടി എന്നിവ ലക്ഷ്യം വെച്ചാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യയിലേക്കുള്ള യാത്ര. ഇവയില്‍ പങ്കെടുത്തതിന് ശേഷം ഇന്ന് തന്നെ പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലേക്ക് തിരിക്കും.
കഴിഞ്ഞ വര്‍ഷവും ഇന്ത്യ-ആസിയാൻ തങ്ങളുടെ സൗഹൃദ ദിനം ആചരിച്ചിരുന്നു. പിന്നീട് വിശാലമായ നയതന്ത്ര പങ്കാളിത്തത്തിലേക്കും കടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തംനാലാം ദശകത്തില്‍ എത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ-ആസിയാൻ ഉച്ചകോടിയില്‍ സഹ-അദ്ധ്യക്ഷനാകാൻ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

