കേരളത്തിൽ ഒൻപതിടങ്ങളിൽ ഇ ഡി റെയ്ഡ്.


തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലായി ഒൻപതിടങ്ങളില്‍ ഇ.ഡി. റെയ്ഡ്.സി.പി.എം. സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇ.ഡി. അന്വേഷണം നടത്തുന്നു. ഇതോടെ ഇ.ഡി. അന്വേഷണം എം.കെ. കണ്ണനിലേക്കും നീളാനാണ് സാധ്യത. കേരളാ ബാങ്ക് വൈസ് പ്രസിഡന്റുകൂടിയാണ് എം.കെ. കണ്ണൻ.

മുൻമന്ത്രി എ.സി. മൊയ്തീനെക്കൂടാതെ സിപിഎമ്മിലെ മറ്റ് രണ്ട് പ്രമുഖര്‍ കൂടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി.യുടെ അന്വേഷണ വലയത്തിലുണ്ടെന്നാണ് സൂചന. കരുവന്നൂര്‍ ബാങ്കു തട്ടിപ്പ് തുകയായ 300 കോടിയോളം രൂപയുടെ  പങ്കുപറ്റിയവരിലേക്ക് ഇ ഡി എത്തി ചേർന്നതായാണ് സൂചന.