ഇന്ത്യാവിരുദ്ധൻ മുയിസുവിന്റെ പാര്‍ട്ടിക്ക് മാലദ്വീപ് തിരിഞ്ഞെടുപ്പില്‍ വൻഭൂരിപക്ഷം.
മാലദ്വീപില് നടന്ന നിർണായക പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ 60-ലധികം സീറ്റുകള്‍ നേടി മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ പീപിള്സ് നാഷണല് കോണ്ഗ്രസ് പാർട്ടി (പി.എന്.സി).ചൈനീസ് അനുകൂല നിലപാടുകള്‍ വക്തമാക്കിയിട്ടുള്ള നേതാവാണ് മുഹമ്മദ് മുയിസു. പ്രാഥമിക ഫലങ്ങള്‍ അനുസരിച്ച്, 93 അംഗ സഭയിലേക്കുള്ള 67 സീറ്റുകളിലും പിഎൻസി വിജയിച്ചെന്നാണ് വിവരം. മൂന്നില്‍ രണ്ട് ഭാഗം സീറ്റുകളിലും പിഎൻസി വിജയിച്ചപ്പോള്‍, ഇന്ത്യൻ അനുകൂല നിലപാട് എടുത്ത മുഖ്യപ്രതിപക്ഷ പാർട്ടി മാലദ്വീപ് ഡെമോക്രാറ്റിക് (എംഡിപി) 12 സീറ്റുകളിലേക്ക് ഒതുങ്ങി. 10 സീറ്റുകളില്‍ സ്വതന്ത്ര…

