മുംബൈയിൽ ബിജെപി സഖ്യത്തിന് വൻ വിജയം;കോൺഗ്രസ് സഖ്യത്തിന്റെ വോട്ട് ചോർന്നു.
മുംബൈ:മഹാരാഷ്‌ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിനു വന്‍വിജയം. മത്സരിച്ച ഒമ്ബതു സീറ്റുകളും ബിജെപി, ശിവസേന, എന്‍സിപി സഖ്യം സ്വന്തമാക്കി.പ്രതിപക്ഷമായ മഹാ വികാസ് അഗാഡി രണ്ടു സീറ്റുകള്‍ നേടി. 11 എംഎല്‍സിമാരുടെ ഒഴിവുകളാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുണ്ടായിരുന്നത്. ശരദ് പവാറിന്‍റെ പിന്തുണയോടെ മത്സരിച്ച പിഡബ്ലിയുപി സ്ഥാനാര്‍ഥി ജയന്ത് പാട്ടിലിനു വിജയിക്കാനാവശ്യമായ വോട്ടുകള്‍ നേടാനായില്ല. മഹായുതി 9 സ്ഥാനാര്‍ഥികളെയും എം വി എ മൂന്നു സ്ഥാനാര്‍ഥികളെയുമാണ് മത്സരിപ്പിച്ചത്. ഒരു എം എല്‍ സി സീറ്റിന് 23 എംഎല്‍മാരുടെ വോട്ടാണ് വേണ്ടത്….

