സ്മൃതി ഇറാനി അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.
അമേഠി: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി അമേഠി ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനും മറ്റ് നേതാക്കൾക്കുമൊപ്പം ഗൗരിഗഞ്ചിലെ ബിജെപി ഓഫീസിൽ നിന്ന് ഇറാനി പത്രിക സമർപ്പിക്കുന്നതിന് മുമ്പ് റോഡ് ഷോ നടത്തി. ജില്ലാ മജിസ്ട്രേറ്റിൻ്റെ നിർദേശപ്രകാരം കലക്ട്രേറ്റിന് 200 മീറ്ററോളം മുൻപിൽ റോഡ് ഷോ നിർത്തിവച്ചു. ഉത്തർപ്രദേശ് മന്ത്രി മയങ്കാശ്വർ ശരൺ സിംഗ്, ഇറാനിയുടെ ഭർത്താവ് സുബിൻ ഇറാനി എന്നിവരും റോഡ് ഷോയിൽ പങ്കെടുത്തു. 2019-ൽ കോൺഗ്രസ് നേതാവ്…

