ബി ആർ എസ് തകരുന്നു ഒരു ഉന്നത നേതാവ് കൂടി കോൺഗ്രസിലേക്ക് .
ഹൈദരാബാദ്: ബി ആർ എസ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും (എംഎല്‍സി) തെലങ്കാന മുൻ മന്ത്രിയുമായ പട്നം മഹേന്ദർ റെഡ്ഡി കോണ്‍ഗ്രസില്‍ ചേർന്നു.വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെ കണ്ടതിന് പിന്നാലെയാണ് ബി ആർ എസ് വിട്ട് ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. വിക്രാബാദ് ജില്ലാ പരിഷത്ത് അധ്യക്ഷയായ ഭാര്യ സുനിതയ്ക്കൊപ്പമായിരുന്നു മഹേന്ദർ റെഡ്ഡി മുഖ്യമന്ത്രിയെ കാണാനായി എത്തിയത്.സംസ്ഥാന ആരോഗ്യമന്ത്രി ദാമോദർ രാജനരസിംഹ, മുതിർന്ന നേതാവ് രോഹിൻ റെഡ്ഡി എന്നിവരും ഇരുവർക്കുമൊപ്പമുണ്ടായിരുന്നു. താനും ഭർത്താവും ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗികമായി…

