നെതർലാൻഡിൽതീവ്ര വലതുപക്ഷ പാർട്ടി അധികാരത്തിലേറി ;ആശങ്കയിൽ മുസ്ലിങ്ങൾ .

ആംസ്റ്റര്‍ഡാം: നെതര്‍ലൻഡ്സില്‍ തീവ്ര വലതുപക്ഷ നേതാവ് ഗീര്‍ട് വില്‍ഡേഴ്സ് അധികാരത്തിലേക്ക്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വില്‍ഡേഴ്സിന്റെ ഫ്രീഡം പാര്‍ട്ടി (ഫോര്‍‌ഫാര്‍ഡ് ഡച്ച്‌ (PVV) 37 സീറ്റുകളാണ് നേടിയിരിക്കുന്നത്.150 അംഗ പാര്‍ലമെന്റില്‍ അധികാരം നേടാൻ 76 സീറ്റുകള്‍ ആവശ്യമാണെന്നിരിക്കെ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയാകും ഗീര്‍ട് വില്‍ഡേഴ്സ് പ്രധാനമന്ത്രിയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആൻഡ് ഡെമോക്രസിക്ക് 24 സീറ്റുകളാണ് ലഭിച്ചത്.തീവ്ര വലതുപക്ഷ ആശയങ്ങളുടെ വക്താവാണ് ഗീര്‍ട് വില്‍ഡേഴ്സ്. ഇസ്‍ലാം വിരുദ്ധ, യൂറോപ്യൻ…

Read More

പ്രതീക്ഷയോടെ ഇന്ത്യ ;രാജ്യത്തിൻറെ അപ്പീൽ അംഗീകരിച്ചതായി ഖത്തർ കോടതി .

 ദോഹ :വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.  ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. അതേസമയം വിധി രഹസ്യാത്മകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ നിയമപരവും…

Read More

ഗുർപത്വന്ത് സിംഗ് പന്നൂനെ യുഎസിൽ വച്ച് വധിക്കാൻ ഇന്ത്യൻ ഏജൻസികൾ ശ്രമിച്ചതായി വെളിപ്പെടുത്തൽ .

ഖലിസ്ഥാൻ ഭീകരനായ ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഇന്ത്യൻ ഏജൻസികൾ ശ്രമിച്ചിരുന്നു ;യുഎസ് ന്യൂയോർക്ക്:ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വച്ച് കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥർ. പന്നൂനെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആശങ്കയിൽ യുഎസ് സർക്കാർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയതായും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ, കനേഡിയൻ പൗരനായഗുർപത്വന്ത് സിംഗ് പന്നൂൻ  , യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവാണ്. സിഖ് ഫോർ…

Read More

ഗാസയിൽ വെടി നിർത്തൽ;അൻപതോളം ബന്ധികളെ മോചിപ്പിക്കാനും ധാരണ.

ടെല്‍അവീവ് :ആദ്യ ഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിൻറെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് ധാരണയായത്. എന്നാൽ യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കുന്നതിന് കരാർ സഹായകമാകുമെന്ന് ഇസ്രായേൽ സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇസ്രായേൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് അം​ഗീകാരം നൽകുന്നത്. വെടിനിർത്തലിന് പകരമായി ബന്ദികളെ മോചിപ്പിക്കാനാണ് തീരുമാനം. ഇസ്രയേലുകാരായ 150ഓളം ബന്ദികളാണ് ഹമാസിൻറെ പിടിയിലുള്ളത്. അവരിൽ 50 പേരെയാണ്…

Read More

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ജമാഅത്തെ ഇസ്ലാമിക്കുളള വിലക്ക് തുടരും.

ഡാക്ക:രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് സുപ്രീംകോടതി ശരിവെച്ചു.ബംഗ്ലാദേശ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒബൈദുല്‍ ഹസൻ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിലക്ക് ശരിവെച്ചത്. ജമാഅത്തെ ഇസ്ലാമി പാര്‍ട്ടിയുടെ പ്രധാന അഭിഭാഷകൻ വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം കോടതിയില്‍ ഹാജരായില്ല. വാദം കേള്‍ക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ പ്രമാണരേഖ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിന്റെ മതനിരപേക്ഷ ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് 2013 ല്‍…

Read More

രാജ്യത്ത് നിന്നും ഇന്ത്യ സൈന്യത്തെ പിൻവലിക്കണം; മാലിദ്വീപ് പ്രസിഡൻറ്.

മാലിയിൽ നിന്നും സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. കേന്ദ്രമന്ത്രി കിരൺ റിജിജുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം പൂർണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. വിജയത്തിന് ശേഷവും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ തൊട്ടു പിറ്റേന്ന്…

Read More

അൽഷിഫ ആശുപത്രിയിൽ നിന്നുംവൻതോതിൽ ആയുധങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ ;നിഷേധിച്ച് ഹമാസും

ടെല്‍ അവീവ്: ഗാസയിലെ അല്‍ഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേല്‍ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വന്‍ ആയുധ ശേഖരവും, വാര്‍ത്താ വിനിമയ സംവിധാനങ്ങളും കണ്ടെടുത്തതായി അറിയിച്ചു.ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.യുദ്ധ ടാങ്കുകള്‍ ആശുപത്രി വളപ്പില്‍ പ്രവേശിച്ചിട്ടുണ്ട്. ഹമാസിന്റെ ഹൃദയമാണ് അല്‍ ഷിഫ ആശുപത്രിയെന്നാണ് ഇസ്രയേല്‍ ആരോപണം. ഇതിനിടെ ഹമാസും, ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ഖത്തറിന്റെ ശ്രമം തുടരുകയാണ്. 50 ബന്ദികളെ വിട്ടയക്കുന്നതിലും മൂന്നുദിവസത്തെ വെടിനിര്‍ത്തലിനുമാണ് ശ്രമമെന്ന്…

Read More

ഹമാസിന്റെ ശക്തി കേന്ദ്രങ്ങൾ ഇസ്രായേൽ കൈപ്പിടിയിൽ .

ടെല്‍ അവീവ്: ഹമാസിന്റെ പാര്‍ലമെന്‍റ് മന്ദിരവും പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സും പിടിച്ചെടുത്തതായി ഇസ്രേലി സേന അറിയിച്ചു.ഇവയടക്കം ഗാസ സിറ്റിയിലെയും പ്രാന്തപ്രദേശങ്ങളിലെയും ഒട്ടേറെ ഗവണ്‍മെന്‍റ് കെട്ടിടങ്ങള്‍ ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായി.ഹമാസിന്‍റെ സൈനിക, പോലീസ് ഓഫീസര്‍മാരുടെ ആസ്ഥാനവും ഇന്‍റലിജൻസ് വിഭാഗവും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇസ്രേലി സേന പിടിച്ചെടുത്തു. ഒക്‌ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്‍റെ ആസൂത്രണം നടന്ന കെട്ടിടങ്ങളും ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായി.ഹമാസിനുവേണ്ടി ആയുധങ്ങള്‍ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്തിരുന്ന ഗാസൻ യൂണിവേഴ്സിറ്റിയിലെ എൻജിനിയറിംഗ് ഫാക്കല്‍റ്റി കെട്ടിടം, ഹമാസിന്‍റെ പരിശീലന കേന്ദ്രം, കമാൻഡ് സെന്‍റര്‍, ചോദ്യംചെയ്യല്‍…

Read More

ആക്രമണം ഹമാസ് മുൻകൂട്ടി തയ്യാറാക്കിയത് ;ഇസ്രായേൽ

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെ ഞെട്ടിച്ച്‌ ഹമാസ് നടത്തിയ ഭീകരാക്രമണം, ഏകദേശം ഒരു വര്‍ഷത്തോളം ഗൂഢാലോചന ചെയ്ത് നടപ്പിലാക്കിയതാണെന്ന് റിപ്പോര്‍ട്ട്.ഇക്കാര്യം വ്യക്തമാക്കുന്ന പുതിയ തെളിവുകള്‍ ഇസ്രായേല്‍ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചു. ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് വേണ്ടി ഒരു വര്‍ഷത്തോളം ഭീകരര്‍ പരിശീലനം നടത്തിയിരുന്നതായാണ് കണ്ടെത്തല്‍.കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ പക്കല്‍ നിന്നും ലഭിച്ച രേഖകള്‍, ഭൂപടങ്ങള്‍, ആയുധങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇസ്രായേലിന് വിവരം ലഭിച്ചത്. ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നത് വഴി മിഡില്‍ ഈസ്റ്റും ഇസ്രായേലുമായുള്ള സംഘര്‍ഷത്തിലേക്ക്…

Read More

ടിക്ക് ടോക്കിന് നേപ്പാളിൽ നിരോധനം .

കാഠ്മണ്ഡു:ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ  ടിക് ടോക് നേപ്പാള്‍ നിരോധിച്ചു. സാമൂഹിക ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ചൈനീസ് ആപ്പ് നിരോധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ എപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് വിദ്വേഷ പ്രസംഗത്തിന്റെ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക്കിനെ സമൂഹത്തിലെ വലിയൊരു വിഭാഗം വിമര്‍ശിക്കുന്നതായി നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞു. നേപ്പാളിലെ കമ്പനിയിലെ പ്രതിനിധികളുടെ അഭാവത്തെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.”ടിക് ടോക്ക് നിരോധിക്കാനുള്ള തീരുമാനം…

Read More