ഹമാസിന്റെ ശക്തി കേന്ദ്രങ്ങൾ ഇസ്രായേൽ കൈപ്പിടിയിൽ .

ടെല്‍ അവീവ്: ഹമാസിന്റെ പാര്‍ലമെന്‍റ് മന്ദിരവും പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സും പിടിച്ചെടുത്തതായി ഇസ്രേലി സേന അറിയിച്ചു.ഇവയടക്കം ഗാസ സിറ്റിയിലെയും പ്രാന്തപ്രദേശങ്ങളിലെയും ഒട്ടേറെ ഗവണ്‍മെന്‍റ് കെട്ടിടങ്ങള്‍ ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായി.ഹമാസിന്‍റെ സൈനിക, പോലീസ് ഓഫീസര്‍മാരുടെ ആസ്ഥാനവും ഇന്‍റലിജൻസ് വിഭാഗവും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇസ്രേലി സേന പിടിച്ചെടുത്തു. ഒക്‌ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്‍റെ ആസൂത്രണം നടന്ന കെട്ടിടങ്ങളും ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായി.ഹമാസിനുവേണ്ടി ആയുധങ്ങള്‍ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്തിരുന്ന ഗാസൻ യൂണിവേഴ്സിറ്റിയിലെ എൻജിനിയറിംഗ് ഫാക്കല്‍റ്റി കെട്ടിടം, ഹമാസിന്‍റെ പരിശീലന കേന്ദ്രം, കമാൻഡ് സെന്‍റര്‍, ചോദ്യംചെയ്യല്‍ മുറി, തടവറകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.ഇസ്രേലി സേനയിലെ ഗൊലാനി ബ്രിഗേഡ് ഹമാസ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നില്‍ക്കുന്ന ചിത്രം ഇന്നലെ പുറത്തുവിട്ടിട്ടുണ്ട്. ഇസ്രേലി സേന ഹമാസ് പാര്‍ലമെന്‍റ് കെട്ടിടത്തില്‍ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.