ഇറാനെതിരേ ഇസ്രയേൽ ആക്രമണം .
ടെഹ്റാൻ :ഇസ്രായേലിനെതിരെ നടന്ന ആക്രമങ്ങൾക്ക് തിരിച്ചടിയായി ഇറാനിലേക്ക് മിസൈലുകൾ തൊടുത്ത് ഇസ്രയേൽ. ഇസ്രയേലിന്റ മിസൈലുകൾ ഇറാനിൽ പതിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ എബിസി ന്യൂസിനോട് പറഞ്ഞു. എന്നാൽ, ഇറാഖിലും സിറിയയിലും ആക്രമണം ഉണ്ടായിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. ഇസ്ഫഹാൻ, തബ്രെസ് എന്നിവയുൾപ്പെടെ നിരവധി ഇറാനിയൻ നഗരങ്ങളിലും സ്ഫോടന ശബ്ദം കേട്ടു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ഏപ്രിൽ 13 ന് ഇറാൻ ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണിത്. ഇസ്രായേലിന് നേരെ ഇറാൻ 300 മിസൈലുകളും…

