‘ദി ഗാർഡിയൻ’ റിപ്പോർട്ട്; ഇടപെടാനില്ലെന്ന് അമേരിക്ക.

‘ദി ഗാർഡിയൻ’ റിപ്പോർട്ട്; ഇടപെടാനില്ലെന്ന് അമേരിക്ക.https://twitter.com/ANI/status/1777506571360313767?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1777506571360313767%7Ctwgr%5Ea1d345a7f12906c4ea2aa93d511af850de7c324b%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F

വാഷിങ്ടണ്‍: പാക് ഭീകരവാദികളെ ലക്ഷ്യംവെച്ച്‌ അതിർത്തികടന്നുള്ള അക്രമണങ്ങള്‍ ഇന്ത്യ നടത്തുന്നു എന്ന ബ്രിട്ടീഷ് ദിനപത്രം ദി ഗാർഡിയന്റെ റിപ്പോർട്ടില്‍ പ്രതികരിക്കാനില്ലെന്ന് യു.എസ് വക്താവ് മാത്യൂ മില്ലർ.റിപ്പോട്ട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളിയതിനു പിന്നാലെയാണ് അമേരിക്കയയും പ്രതികരിച്ചിരിക്കുന്നത്.

‘ദി ഗാർഡിയൻ’ റിപ്പോർട്ട്; ഇടപെടാനില്ലെന്ന് അമേരിക്ക.

റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ഇരു രാജ്യങ്ങളും സമവായ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും അമേരിക്കൻ വക്താവ് പ്രതികരിച്ചു

തീർത്തും തെറ്റായ റിപ്പോർട്ടാണിതെന്നും ദുരുദ്ദേശത്തോടെയുള്ള ഇന്ത്യാവിരുദ്ധ പ്രചാരണമാണ് നടന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

മറ്റ് രാജ്യത്തുള്ളവരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുക എന്നത് ഇന്ത്യൻ സർക്കാരിന്റെ നയമല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വിദേശകാര്യമന്ത്രാലയം ദി ഗാർഡിയന്റെ റിപ്പോർട്ട് തള്ളിയത്.