ജോ ബൈഡൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി, കമലാ ഹാരിസ് സ്ഥാനാർഥി.
വാഷിങ്ടണ്‍: ജോ ബൈഡന്റെ പിന്മാറ്റത്തോടെ വൈസ് പ്രസിഡന്റ് കമല ഹാരിസ് സ്ഥാനാർഥിയാകണമെന്ന ആവശ്യം ശക്തമാകുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡൻ തന്നെയാണ് കമലയുടെ പേര് നിർദേശിച്ചത്.ഒരു വനിത പ്രസിഡന്റുപോലും ഉണ്ടായിട്ടില്ലാത്ത യുഎസില്‍ അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റ് പാർട്ടി കണ്‍വൻഷനിലാണ് പ്രസിഡന്റ് സ്ഥാനാർഥിയെ ഔദ്യോഗികമായി നാമനിർദേശം ചെയ്യുന്നത്. എന്നാല്‍ ബൈഡനെ തോല്‍പിക്കുന്നതിലും നിഷ്പ്രയാസം കമലയെ തോല്‍പ്പിക്കാനെന്ന് എതിരാളിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. തന്നെ സ്ഥാനാർഥിയാക്കാനുള്ള പ്രസിഡന്റിന്റെ നിർദേശം ബഹുമതിയാണെന്നും പാർട്ടിയുടെ നോമിനേഷൻ…

