ആസാമിലെ തവള കല്യാണം .

ഗുവാഹട്ടി :ആസാമി ഭാഷയിൽ ‘ഭേകുലി ബിയ ‘എന്നാൽ തവള കല്യാണമാണ്.അസമീസ് ഭാഷയിൽ ഭേകുലി എന്ന് പറഞ്ഞാൽ തവളയും ബിയ എന്ന് പറഞ്ഞാൽ കല്യാണവും എന്നുമാണ് അർത്ഥമാക്കുന്നത് മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലും ഇത്തരത്തിലുള്ള രസകരമായ ആചാരങ്ങൾ കൊണ്ടാടുന്നുണ്ട്.ഇത്തരത്തിൽ ചടങ്ങുകൾ നടത്തിയാൽ തീർച്ചയായും അതിന് ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് ഗ്രാമീണരുടെ ഇടയിലുള്ള ശക്തമായ വിശ്വാസം. സാധാരണ വിവാഹങ്ങൾ നടത്തുന്നത് പോലെ തന്നെയാണ് തവള വിവാഹവും ഇവർ നടത്തുന്നത് . രണ്ട് തവളകളെ പിടിച്ചു രണ്ടു വീടുകളിൽ വധുവും വരനുമായി വളർത്തുന്നതോടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി. സാധാരണ വിവാഹ ആലോചന പോലെ വീട്ടിൽ നിന്നും വധുവിനെ അന്വേഷിച്ച് വീട്ടുകാർ എത്തുന്നു,അതുപോലെ പെൺ തവളയുടെ വീട്ടുകാർ വരൻ തവളയുടെ വീട്ടുകാരെ വളരെ ആഘോഷപൂർവ്വം സ്വീകരിച്ച് ഇരുത്തി പുരോഹിത നേതൃത്വത്തിൽ കല്യാണദിവസം ഉറപ്പിക്കുകയും ചെയ്യുന്നു.വാദ്യ മേളകളുടെ അകമ്പടിയോടെ നടത്തുന്ന വിവാഹത്തിൽ ഗ്രാമത്തിലുള്ളവർക്ക് സുഭിക്ഷ ഭക്ഷണവും സ ഇവർ നൽകും .പ്രത്യേക വിവാഹ വസ്ത്രങ്ങൾ പുതപ്പിച്ച തവളകളെ വിവാഹശേഷം ഒരു ചങ്ങാടത്തിലാക്കി നദിയിൽ ഒഴുക്കുന്നതോടെ വിവാഹ ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.