ഒട്ടാവ: കാനഡയില്‍ പഞ്ചാബില്‍ നിന്നുള്ള ഖലിസ്ഥാൻ ഭീകര നേതാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.മോഗ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിങ് ആണ് കൊല്ലപ്പെട്ടത്.ക്രിമിനൽ കേസുകൾ വർദ്ധിച്ചതോടെ 2017 ലായിരുന്നു സുഖ ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് കടന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഇന്ത്യവിട്ടത്. കാനഡയിൽ തന്നെ സുഖയ്ക്കെതിരെ ഏഴോളം കേസുകളാണ് നിലവിൽ ഉള്ളത്. ഇതിനിടെയാണ് ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടിരിക്കുന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദാവീന്ദര്‍ ബാംഭിയയുടെ ഗുണ്ടാ സംഘത്തിലെ അംഗമാണ് ഇയാള്‍.
കാനഡയിലേക്ക് കടന്ന ഖലിസ്ഥാൻ ഭീകരവാദികളെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ പട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെടുന്നുണ്ട്. സുഖ ദുൻകെയുടെ വീട്ടില്‍ പഞ്ചാബ് പൊലീസ് എത്തി, ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഖലിസ്ഥാൻ അനുകൂല സംഘടനകള്‍ തമ്മിലുള്ള തര്‍ക്കവും സംഘര്‍ഷവുമാണ് കൊലപാതകത്തിന്പിന്നിലെന്നാണ് വിവരം.
കാനഡയിലെ രഹസ്യാന്വേഷണ ഏജൻസികള്‍ ആണ് സുഖ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ക്രിമിനല്‍ കേസുകള്‍ വര്‍ദ്ധിച്ചതോടെ 2017 ലായിരുന്നു സുഖ ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് കടന്നത്. വ്യാജ രേഖകള്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ ഇന്ത്യവിട്ടത്. കാനഡയില്‍ തന്നെ സുഖയ്ക്കെതിരെ ഏഴോളം കേസുകളാണ് നിലവില്‍ ഉള്ളത്.
ഖാലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിങ് നിജ്ജാറും കാനഡയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഈ കൊലപാതകത്തില്‍ ഇന്ത്യൻ അധികൃതര്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരാമര്‍ശം നടത്തിയിരുന്നു.

