ലൈംഗിക ബന്ധത്തിനുള്ള പ്രായം പതിനെട്ടില്‍നിന്നും 16 ആകണം; നിയമ കമ്മീഷൻ.


ന്യൂഡല്‍ഹി∙ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം പതിനെട്ടില്‍നിന്നും 16 ആകണമെന്ന നിര്‍ദേശവുമായി നിയമ കമ്മിഷൻ.നിര്‍ദേശം നടപ്പായാല്‍, 16 മുതല്‍ പ്രായമുള്ളവരുമായി സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ പോക്സോ വകുപ്പ് ചുമത്താൻ സാധിക്കില്ല. ജസ്റ്റിസ് റിതുരാജ് അശ്വതി ചെയര്‍പഴ്സനായ കമ്മിഷൻ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും നിയമ കമ്മിഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അന്തിമ തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ലെന്നും റിതു രാജ് അശ്വതി പറഞ്ഞു.