ഡിഎംകെഎംപിയുടെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്
ചെന്നൈ:ഡിഎംകെ എംപി എസ്.ജഗത് രക്ഷകന്‍റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. എംപിയുമായി ബന്ധമുള്ള നാല്‍പതോളം കേന്ദ്രങ്ങളിലും പരിശോധന നടക്കുകയാണ്.എംപിക്ക് ശ്രീലങ്കയില്‍ നിക്ഷേപമുണ്ടെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. മുന്‍ കേന്ദ്ര സഹമന്ത്രിയും ആരക്കോണം എംപിയുമായ ജഗത് രക്ഷകൻ ഹോട്ടലുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്‍പ്പെടെയുള്ള വ്യവസായ ശ്യംഖലയുടെ ഉടമയാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് 2016ലും എംപിയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

