സിറിയയിൽ മിലിറ്ററി അക്കാദമിയിൽ ഡ്രോൺ ആക്രമണം;നിരവധി സൈനികർ കൊല്ലപ്പെട്ടു.

ഡമാസ്കസ് : സിറിയയിലെ ഹോംസ് നഗരത്തില്‍ മിലിട്ടറി അക്കാഡമിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ സൈനികരും സിവിലിയന്മാരും അടക്കം 100 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.പട്ടാള ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. പരിപാടിയില്‍ സിറിയൻ പ്രതിരോധ മന്ത്രിയും പങ്കെടുത്തതായി സൂചനയുണ്ട്. ‌ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. അറിയപ്പെടുന്ന അന്താരാഷ്‌ട്ര സേനയുടെ പിന്തുണയുള്ള തീവ്രവാദികളാണ് പിന്നിലെന്ന് സിറിയൻ സര്‍ക്കാര്‍ ആരോപിച്ചു.സിറിയയുടെ പ്രതിരോധ, വിദേശ മന്ത്രാലയങ്ങൾ “പൂർണ്ണ ശക്തിയോടെ” തിരിച്ചടിക്കുമെന്ന് പ്രസ്താവിച്ചു.മറുപടിയായി പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബിൽ സിറിയൻ സർക്കാർ സേന കനത്ത ബോംബാക്രമണം നടത്തി.