ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല’; മഹമ്മൂദ് അബ്ബാസ്.

ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഹമാസിനെ വിമര്‍ശിച്ച്‌ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ല എന്നായിരുന്നു അബ്ബാസിന്റെ വിമര്‍ശനം.പല്‌സ്തീന്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഫയില്‍ പ്രസിദ്ധീകരിച്ച പ്രസ് റിലീസിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഈ പ്രസ്താവന തിരുത്തി.

വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുമായി അബ്ബാസ് നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ കുറിച്ചുള്ള പ്രസ്താവനയിലാണ് പരാമര്‍ശമുണ്ടായത്. ‘ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ പ്രതിനിധികള്‍’ എന്നാണ് പ്രസ്താവനയില്‍ ആദ്യം നല്‍കിയിരുന്നത്.

എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇത് തിരുത്തി, ‘പിഎല്‍ഒ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ പ്രതിനിധി, അല്ലാതെ മറ്റേതെങ്കിലും സംഘടനയല്ല’ എന്നാക്കി.
ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ മാത്രമാണ് പലസ്തീന്‍ അതോറിറ്റി ഭരണം നടത്തുന്നത്. 2007ല്‍ ഹമാസ് ഗാസയില്‍ അധികാരം പിടിച്ചെടുത്തത് മുതല്‍, ഹമാസിന് എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന നേതാവ് അബ്ബാസ്.

ഇസ്രയേലിന്റെ തിരിച്ചടിയിൽ ഇതുവരെ 2,670 പേരെങ്കിലും കൊല്ലപ്പെട്ടതായും അവരിൽ നാലിലൊന്ന് കുട്ടികളും പതിനായിരത്തോളം പേർക്ക് പരിക്കേറ്റതായും ഗാസയിലെ അധികൃതർ പറഞ്ഞു. 1,000 പേരെ കാണാതായി, അവശിഷ്ടങ്ങൾക്കടിയിൽ പെട്ടതായി കരുതുന്നുണ്ട്.

ഹമാസിനെയും ഹിസ്ബുള്ളയെയും പിന്തുണയ്ക്കുന്ന ഇറാൻ, ഫലസ്തീനികളെ ആക്രമിക്കുന്നത് തുടർന്നാൽ ഇസ്രയേലിനെതിരെ ഭീഷണി ഉയർത്തുമെന്ന് മുന്നറിയിപ്പ് നൽകി.

“സയണിസ്റ്റ് ആക്രമണങ്ങൾ അവസാനിച്ചില്ലെങ്കിൽ, മേഖലയിലെ എല്ലാ കക്ഷികളുടെയും കൈകൾ ട്രിഗറിലാണ്,” ടെഹ്‌റാന് വെറുതെ നിരീക്ഷകനായി തുടരാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയൻ പറഞ്ഞു.


ഏകദേശം 600,000 ഗസ്സക്കാർ പ്രദേശത്തിന്റെ വടക്കൻ പകുതി വിട്ടുപോയതായി ഇസ്രായേൽ സൈന്യം പറഞ്ഞു, അതിൽ ഗാസ സിറ്റിയിലെ 1 ദശലക്ഷത്തിലധികം നിവാസികൾ ഉൾപ്പെടുന്നു.