എറണാകുളം: മണ്ഡല കാലത്ത് ശബരിമലയില്‍ അലങ്കരിച്ച വാഹനങ്ങള്‍ക്കുള്ള വിലക്ക് നടപ്പാക്കണമെന്ന് ഹൈക്കോടതി. കെ എസ് ആര്‍ ടി സി ബസുകളിലും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അലങ്കാരങ്ങള്‍ പാടില്ലെന്നും അത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ ബോര്‍ഡ് വച്ച് വരുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് നേരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. തീര്‍ത്ഥാടക വാഹനങ്ങള്‍ പൂക്കളും മറ്റും വച്ച് അലങ്കരിച്ചാണ് ശബരിമലയിലേക്ക് കൊണ്ടുവരുന്നത്. ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
കൂടാതെ നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്നും മുൻ ഉത്തരവിലെ നിർദ്ദേശങ്ങൾ കർക്കശമായി പാലിക്കണമെന്നും കോടതി നിർദ്ദേശം നൽകി.

