ഇസ്ലാമാബാദ് :കുപ്രസിദ്ധ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരനും റിക്രൂട്ടറുമായ അബ്ദുല്ല ഷഹീൻ പാക്കിസ്ഥാനിലെ കസൂരിൽ ദുരൂഹമായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു ‘അജ്ഞാത’ വാഹനം ഷഹീനെ ഇടിച്ചു എന്നാണ് വാർത്ത.ഇന്ത്യ വിരുദ്ധരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളുടെ പരമ്പരയിലെ ഒന്നായി ഇത് കണക്കാക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാനിൽ 20-ലധികം ഉന്നത ഭീകരർ സമാനമായ വിധി നേരിട്ടു.
ലഷ്‌കര്‍-ഇ-ത്വയ്ബയുടെ മുൻനിര പരിശീലകനായിരുന്നു അബ്ദുല്ല ഷഹീൻ . ഭീകരസംഘത്തില്‍ ജിഹാദി ഗുരു എന്നാണ് അബ്ദുല്ല ഷഹീൻ അറിയപ്പെട്ടിരുന്നത് . ഇന്ത്യയില്‍ നടന്ന പന്ത്രണ്ടോളം ഭീകരാക്രമണങ്ങളില്‍ അബ്ദുല്ല ഷഹീന് പങ്കുണ്ടെന്നാണ് സൂചന . അബ്ദുല്ല ഷഹീന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളും പാകിസ്താൻ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇതുവരെ കൊല്ലപ്പെട്ടവർ.
2023ല്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവരുടെ ലിസ്റ്റും ആക്രമണം നടന്ന് സ്ഥലങ്ങും ചൂവടെ.
1 അദ്‌നാൻ അഹമ്മദ് അഥവാ ഹൻസ്ല അഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഡിസംബര്‍, കറാച്ചി.
2 ഖ്വാജ ഷാഹിദ്, ലഷ്‌കര്‍-ഇ-തയ്യബ, നവംബര്‍, നീലം താ്ഴ്‌വര, പി ഒ കെ.
3 അക്രം ഗസ്സി, ലഷ്‌ക, നവംബര്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ.
4 റഹീം ഉള്ളാ താരീഖ്, ജയ്ഷ്-ഇ-മുഹമ്മദ്, നവംബര്‍, കറാച്ചി.
5ദാവൂദ് മാലിക്-വടക്കൻ വസീറിസ്ഥാൻജെയ്ഷിന്റെ മൗലാന മസൂദ് അസ്ഹറിന്റെ അടുത്ത സഹായി
6 ഷാഹിദ് ലത്തീഫ്, ജെയ്ഷ്, ഒക്ടോബര്‍, സിയാല്‍കോട്ട്.
7 മൗലാന റഹ്‌മാൻ, ലഷ്‌കര്‍, സെപ്റ്റംബര്‍, കറാച്ചി
8 മുഫ്തി കൈസര്‍, ലഷ്‌കര്‍, സെപ്റ്റംബര്‍, കറാച്ചി.
9 മുഹമ്മദ് റിയാസ് എന്ന അബു കാസിം, സെപ്റ്റംബര്‍, റാവല്‍കോട്ട്, പിഒകെ.
10 സര്‍ദാര്‍ ഹുസൈൻ അരയിൻ, ലഷ്‌കര്‍, കറാച്ചി.
11 പരംജിത് പഞ്ച്വാര്‍, ഖാലിസ്ഥാൻ ഫോഴ്സ്, മെയ്, ജോഹര്‍ ടൗണ്‍, ലാഹോര്‍.12 ഖാലിദ് ബഷീര്‍, ലഷ്‌കര്‍, മെയ്, ലാഹോര്‍.
13സയ്യിദ് നൂര്‍ ഷലോബര്‍ -മാര്‍ച്ച്, ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖല.
14 ബഷീര്‍ അഹമ്മദ് പീര്‍, എന്ന ഇന്തിയാസ് ആലം, ഹിസ്ബുള്‍ മുജാഹിദീൻ, ഫെബ്രുവരി, റാവല്‍പിണ്ടി.
15 സയ്യിദ് ഖാലിദ് രാജ, അല്‍ ബദര്‍, ഫെബ്രുവരി, കറാച്ചി.
16 ഐജാസ് അഹമ്മദ് അഹാംഗര്‍ – ഫെബ്രുവരി, അഫ്ഗാനിസ്ഥാനിലെ കുനാര്‍
പ്രവിശ്യ.
2022ല്‍ കൊല്ലപ്പെടവര്‍
1 സഹൂര്‍ മിസ്ത്രി എന്ന സഹിദ് അഖുണ്ട്, ലഷ്‌കര്‍, മാര്‍ച്ച്, കറാച്ചി
2 സഫ്രുല്ല ജമാലി, ലഷ്‌കര്‍, മാര്‍ച്ച്, കറാച്ചി
2021ല്‍ കൊല്ലപ്പെട്ടാര്‍
1 അബ്ദുല്‍ സലാം ഭൂട്ടവി, ലഷ്‌കര്‍, മെയ്.
2018ല്‍ കൊല്ലപ്പെട്ടവര്‍
1 മുഹമ്മദ് ഇസ്മാഈല്‍, ലഷ്‌കര്‍, പിഒകെ, ഫെബ്രുവരി.

