മക്കയില്‍ വൻ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യ. രാജ്യത്തെ പ്രധാന ഖനിയായ മൻസുറ – മസ്റാഹിന് തെക്ക് ഭാഗത്തായി 100 കിലോമീറ്റര്‍ പ്രദേശത്ത് പുതിയ സ്വര്‍ണ ശേഖരം കണ്ടെത്തിയെന്ന വിവരം വ്യാഴാഴ്ചയാണ് സൗദി അറേബ്യ പുറത്ത് വിട്ടത്.ഖനന കമ്ബനിയായ മഅദീന്റെ നേതൃത്വത്തില്‍ 2022ല്‍ തുടക്കമിട്ട പര്യവേഷണങ്ങളുടെ ഭാഗമായാണ് സ്വര്‍ണ സാന്നിധ്യം കണ്ടെത്തിയത്. ഇതിലൂടെ കൂടുതല്‍ സ്വര്‍ണ ഖനനം സാധ്യമാകുമെന്ന് കമ്ബനി വ്യക്തമാക്കി.
തെക്കൻ ഉറൂഖ് പ്രദേശത്ത് നടത്തിയ ഡ്രില്ലിങ്ങിന്റെ ഫലമായി 100 കിലോമീറ്റര്‍ പ്രദേശത്ത് മൻസുറ – മസ്റയിലേതിന് സമാനമായ പ്രദേശം കണ്ടെത്താനായെന്നും കമ്ബനി പറയുന്നു. ഇവിടെ നിന്നും ശേഖരിച്ച സാമ്ബിളുകളില്‍ ഒന്നില്‍, ഒരു ടണ്ണില്‍ 10.4 ഗ്രാം എന്ന നിരക്കിലും മറ്റൊന്നില്‍ 20.6 ഗ്രാം എന്ന നിരക്കിലും സ്വര്‍ണത്തിന്റെ അംശം കണ്ടെത്തിയെന്നും കമ്ബനി ചൂണ്ടിക്കാണിക്കുന്നു. ഈ സാമ്ബിളുകള്‍ പ്രദേശത്തെ വലിയ സ്വര്‍ണ നിക്ഷേപത്തിന്റെ ശേഖരത്തെയാണ്സൂചിപ്പിക്കുന്നത് എന്നും ഇതിന്റെ അടിസ്ഥാനത്തില്‍ 2024 ല്‍ കൂടുതല്‍ ഖനനം നടത്താൻ ആലോചിക്കുന്നതായും കമ്ബനി വിശദീകരിച്ചു.
മൻസൂര്‍ – മസ്റാഹ് ഖനിക്ക് 25 കിലോമീറ്റര്‍ വടക്കുള്ള ജബല്‍ അല്‍ – ഗദാരയിലും ബിര്‍ അല്‍ – തവിലയിലും കമ്ബനി പര്യവേഷണം നടത്തുന്നുണ്ട്. ഈ പ്രദേശത്ത് 125 കിലോമീറ്റര്‍ ഭാഗത്ത് സ്വര്‍ണ ശേഖരം ഉണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കായി സ്ഥലത്ത് നിന്നും 1.5 മില്യണ്‍ ഔണ്‍സിന്റെ സാമ്ബിളുകള്‍ കമ്ബനി ശേഖരിച്ചിട്ടുണ്ട്. 2023 ലെ കണക്കുകള്‍ അനുസരിച്ച് മൻസുറ – മസ്റയില്‍ ഏഴ് മില്യണ്‍ ഔണ്‍സിന്റ സ്വര്‍ണ നിക്ഷേപവും വര്‍ഷം 250,000 ഔണ്‍സിന്റെ ഉല്‍പ്പാദന ശേഷിയുംഉണ്ടെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ലോകത്തെ സ്വര്‍ണ ഉദ്പ്പാദന കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മൻസുറ – മസ്റാഹ് മാറുമെന്നും കൂടാതെ 2030 ആകുമ്ബോഴേക്കും സൗദിയുടെ സമ്ബദ് വ്യവസ്ഥയുടെ മൂന്നാമത്തെ നെടും തൂണായി ഖനനം മാറുമെന്നും മഅദീൻ കമ്ബനിയുടെ സിഇഒ റോബര്‍ട്ട് വില്‍റ്റ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ഖനന കമ്ബനിയായ മഅദീന്റെ 67 ശതമാനവും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റ ഉടമസ്ഥതയിലാണ്. വിദേശത്തെ ഖനന മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കാൻ മാനറാ മിനറല്‍സ് എന്ന കമ്ബനിയുമായി ചേര്‍ന്ന്പ്രവര്‍ത്തിക്കുമെന്ന് മഅദീൻ ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചിരുന്നു. 2022 ല്‍ 11,982.84 ഔണ്‍സ് സ്വര്‍ണമാണ് മൻസുറ – മസ്റാഹില്‍ നിന്ന് ഖനനം ചെയ്തത്. കാര്‍ബൻ ഇൻ ലീച് പ്രക്രിയ വഴിയും, പ്രഷര്‍ ഒക്സിഡേഷൻ പ്രക്രിയ വഴിയും, ഓട്ടോക്ലെവ് ടെക്നോളജിയുടെ സഹായത്തോടെയുമാണ് മൻസുറ – മസ്റയില്‍ സ്വര്‍ണ ഖനനം നടത്തുന്നത്.

