മോദി പ്രഭയിൽ അയോധ്യ . നിലപാടു മാറ്റവുമായി രാഷ്ട്രീയ നേതാക്കൾ .

പ്രതിഷ്ഠയ്ക്ക് മുന്നോടിയായി. അയോധ്യയിലെ പുതിയ അന്താരാഷ്ട്ര വീമാനത്താവളവും നവീകരിച്ച റെയിൽവെ സ്റ്റേഷനും മോദി ഉദ്ഘാടനം ചെയ്തു. ആയിരങ്ങളെ സാക്ഷി നിർത്തിയ റോഡ് ഷോയും നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷൻ അനാച്ഛാദനവും നടത്തിയ ശേഷമാണ് പ്രധാനമന്ത്രി പുതുതായി നിർമ്മിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ആദ്യ വിമാനത്തിലെ യാത്രക്കാരെ പൈലറ്റ് അശുതോഷ് ശേഖര്‍ സ്വാഗതം ചെയ്തത് ജയ്ശ്രീറാം വിളികളോടെയായിരുന്നു. പൈലറ്റിന്റെ ജയ് ശ്രീറാം വിളി യാത്രക്കാരും ഏറ്റു വിളിച്ചു.അയോധ്യ ക്ഷേത്രനഗരിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആദ്യം പുറപ്പെട്ട വിമാനം നിയന്ത്രിക്കുന്നതിന് ഇന്‍ഡിഗോ അവസരം തന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. നിങ്ങളുടെ യാത്ര ഏറെ സന്തോഷകരമാവട്ടെയെന്ന് ആശംസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു അശുതോഷ് ജയ് ശ്രീറാം വിളിച്ചു.വിമാനത്താവളത്തിന്റെ മുന്‍ ഭാഗം അയോധ്യയിലെ പുതിയ രാമമന്ദിറിന്റെ ക്ഷേത്ര വാസ്തു വാദ്യയെ അനുസ്മരിപ്പിക്കുന്നതാണ്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ അകത്തളങ്ങള്‍ ശ്രീരാമന്റെ ജീവിതത്തെ ചീത്രീകരിക്കുന്ന കലകളും ചുവര്‍ചിത്രങ്ങളുമാണ്. ഇന്‍സുലേറ്റഡ് റൂഫിംഗ് സിസ്റ്റം, എല്‍.ഇ.ഡി ലൈറ്റിംഗ്, മഴവെള്ള സംഭരണം, ജലധാരകളോട് കൂടിയ ലാന്‍ഡ് സ്‌കേപ്പിംഗ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, മലിന ജലശുദ്ധീകരണ പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 1450 കോടിയിലധികം രൂപ ചെലവഴിച്ച ഒന്നാം ഘട്ടം പൂര്‍ത്തിയാകുമ്ബോള്‍ പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.കൂടാതെ ഉത്തർപ്രദേശിലെ നിരവധി വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. വിമാനത്താവളം മുതൽ റെയിൽവേ സ്‌റ്റേഷൻ വരെയുള്ള റോഡ്‌ഷോയുടെ ഭാഗമായി വഴിയിൽ തടിച്ചുകൂടിയ ജനക്കൂട്ടം പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രിയും തന്റെ കാറിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു. ഒരു ഘട്ടത്തിൽ, വാഹനത്തിന്റെ ഡോർ തുറന്നാണ് അദ്ദേഹം ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചത്. വഴി മദ്ധ്യേ ആളുകൾ പുഷ്പ ദളങ്ങൾ വർഷിക്കുകയും മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു. വഴിയിലുടനീളം സാംസ്കാരിക സംഘങ്ങളുടെ പ്രകടനങ്ങൾക്കും പ്രധാനമന്ത്രി സാക്ഷിയായി.വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് പുറമെ പുതിയ അമൃത് ഭാരത്, വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു.അതേസമയം, അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് ഋഷി കവി മഹർഷി വാൽമീകിയുടെ പേരിടുമെന്നും ‘മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യ ധാം’ എന്നറിയപ്പെടുമെന്നും വൃത്തങ്ങൾ അറിയിച്ചു.15,700 കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും മറ്റ് നിരവധി പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും അദ്ദേഹം നിര്‍വഹിച്ചു. ഇതില്‍ 11,100 കോടിയുടെ വികസന പദ്ധതികളും അയോദ്ധ്യയിലാണ് നടക്കുന്നത്.ശ്രീരാമൻ ഹിന്ദുക്കളുടേത് മാത്രമല്ലെന്നും ലോകത്തുള്ള എല്ലാവരുടെയുമാണെന്നും നാഷണല്‍ കോണ്‍ഫറൻസ് അദ്ധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പരസ്പര സഹായത്തിന്റെയും സന്ദേശമാണ് ശ്രീരാമൻ നല്‍കിയത്. മത-ജാതി ഭേദമില്ലാതെ എല്ലാവരുടെയും ഉന്നമനത്തിനുള്ള സാര്‍വത്രിക സന്ദേശമാണ് അദ്ദേഹം നല്‍കിയത്. രാമക്ഷേത്ര ഉദ്ഘാടനം ചെയ്യാനിരിക്കെ, രാജ്യത്ത് കുറഞ്ഞുവരുന്ന സാഹോദര്യം പുനരുജ്ജീവിപ്പിക്കുകയാണ് വേണ്ടതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.തനിക്ക് ആരുടെയും ക്ഷണം ആവശ്യമില്ലെന്നും തോന്നുമ്ബോഴെല്ലാം അവിടെ പോകുമെന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. ജനുവരി 22നുള്ള ചടങ്ങിന് ക്ഷണം ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. രാമജന്മഭൂമി പ്രസ്ഥാനത്തിന് വേണ്ടി ശിവസേന നീണ്ട പോരാട്ടം നടത്തിയിട്ടുണ്ടെന്ന് ഉദ്ധവ് ചൂണ്ടിക്കാട്ടി.