എക്സാലോജിക് ;കേസ് വിധി പറയാൻ മാറ്റി.

ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെ കമ്ബനിയായ എക്സാലോജികിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി വിധി പറയാനായി കർണാടക ഹൈക്കോടതി മാറ്റി.അതുവരെ കടുത്ത നടപടികള്‍ പാടില്ലെന്ന് എസ്‌എഫ്‌ഐഒയ്ക്ക് കോടതി നിർദേശം നല്‍കി. അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് എസ്‌എഫ്‌ഐഒയോട് കോടതി ചോദിച്ചു. എക്സാലോജിക് രേഖകള്‍ ഹാജരാക്കാൻ സമയം നീട്ടി ചോദിച്ചിട്ടുണ്ട് എന്നായിരുന്നു എഎസ്ജിയുടെ മറുപടി. കോടതി ഉത്തരവ് വരുന്നത് വരെ അറസ്റ്റിലേക്ക് നീങ്ങരുതെന്ന് നിർദേശിച്ച കോടതി എസ്‌എഫ്‌ഐഒ ചോദിച്ച രേഖകള്‍ കൊടുക്കണമെന്ന് എക്സാലോജികിനോടും പറഞ്ഞു.