കൽപ്പറ്റ വയനാട് ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായ ആനി രാജ ഭരണാധികാരി കൂടിയായ കലക്ടർക്കു മുൻപാകെ പത്രിക സമർപ്പിച്ചു.

കല്‍പറ്റയില്‍ നടത്തുന്ന വൻ ജന പങ്കാളിത്തത്തോട് കൂടിയുള്ള റോഡ് ഷോയോടെയാണ് സ്ഥാനാർത്ഥി പത്രിക കുക്കി വിമോചക പോരാളിയും യുഎല്‍എയു ട്രൈബല്‍ വിമണ്‍സ് ഫോറം മണിപ്പൂര്‍ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാന്‍, തമിഴ്നാട് ന്യൂനപക്ഷ കമ്മീഷന്‍ അംഗം തമീം അന്‍സാരി , സത്യമംഗലത്ത് നിന്ന് വീരപ്പന്‍ വേട്ടയുടെ പേരില്‍ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവരും, എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍, കണ്‍വീനര്‍ ടി.വി.ബാലന്‍, സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, ഒ.ആര്‍.കേളു എംഎല്‍എ, പി കെ മൂര്‍ത്തി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. രാവിലെ ഒമ്പതിന് സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച് എസ്കെഎംജെ സ്‌കൂള്‍ പരിസരത്ത് സമാപിക്കുന്ന വിധത്തിലാണ് റോഡ് ഷോ ക്രമീകരിച്ചിരുന്നത്. പാര്‍ലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 5,000ല്‍പരം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കാളികളായി.

