പാക്കിസ്ഥാനിൽ ട്രെയിൻ അപകടം. 30 പേരോളം മരിച്ചു. നിരവധി പേർക്ക് പരിക്ക്.

ലാഹോർ :പാക്കിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയിൽ നടന്ന ട്രെയിൻ അപകടത്തിൽ നിരവധി പേർ മരിച്ചു.90ലധികം പേരെ പരിക്കുപറ്റി വിവിധ ആശുപത്രിആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.എക്സ്പ്രസ്സ് ട്രെയിൻ പാളം തെറ്റിയാണ് ഇത്രയും വലിയ അപകടം സംഭവിച്ചത്. പ്രവിശ്യാ തലസ്ഥാനമായ കറാച്ചിയിൽ നിന്ന് 275 കിലോമീറ്റർ അകലെ സർഹാരി റെയിൽവേ സ്റ്റേഷന് സമീപം നവാബ്ഷാ ജില്ലയിൽ കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോവുകയായിരുന്ന ഹസാര എക്സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്.അപകടത്തിൽ 30 പേർ മരിക്കുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റെയിൽവേ മന്ത്രി സാദ് റഫീഖ് മാധ്യമങ്ങളോട് പറഞ്ഞു.