പ്രജ്വൽ രേവണ്ണ അറസ്റ്റിൽ .


ബംഗളൂരു :ഇരുനൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ജനതാദൾ (സെക്കുലർ) എംപി പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിലെത്തിയ രേവണ്ണയെ  അറസ്റ്റ് ചെയ്യുകയായിരുന്നു.

ജർമ്മനിയിൽ നിന്നെത്തിയ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിനായി സിഐഡി ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ പ്രജ്വൽ, ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ആരോപിക്കുന്ന വ്യക്തമായ വീഡിയോ ക്ലിപ്പുകൾ കർണാടകയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഏപ്രിലിൽ പ്രജ്വൽ രാജ്യം വിട്ടിരുന്നു.

നേരത്തേ തന്നെ പോലീസ് ബ്ലൂ കോർണർ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ വാറന്റും നിലവിലുണ്ട്. അതിനാല്‍ പ്രജ്വല്‍ രേവണ്ണ വിമാനത്താവളത്തില്‍ ഇറങ്ങിയാലുടൻ തന്നെ അറസ്റ്റിലാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനോടനുബന്ധിച്ച്‌ പ്രത്യേക ക്രമീകരണങ്ങളും അന്വേഷണസംഘം ഒരുക്കി. ഒരു മാസത്തെ ഒളിവിനു ശേഷമാണ് പ്രജ്വല്‍ തിരിച്ചെത്തുന്നത്.

മെഡിക്കല്‍ പരിശോധനകളടക്കം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. കർണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ പ്രജ്വലിനെതിരെ നിലവില്‍ രണ്ടു ലൈംഗിക അതിക്രമ കേസുകളാണുള്ളത്.