സുൽത്താൻബത്തേരി :അതിമാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മൈക്ക് മരുന്ന് പിടികൂടിയത്. മാരക മയക്കുമരുന്നായ 160.77 ഗ്രാം മെത്താഫിറ്റമിനാണ് പിടികൂടിയത്.
കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ വില്ലേജിൽ തഴവ ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ എൻ.അൻവർഷായാണ് പിടിയിലായത് 32 വയസുകാരനായ ഇയാൾ ദുബായിൽ സ്വന്തമായ ആയുർവേദ ആശുപത്രി നടത്തുന്ന ആളാണ്. എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവിൽപ്പനക്കായി കൊണ്ടു പോകവേയാണ് ഇയാൾ പിടിയിലായത്.
വിപണിയിൽ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മെത്താഫിറ്റമിൻ.
20 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

