ടെല്‍ അവീവ്: ഹമാസിന്റെ സൈനികമേധാവി മുഹമ്മദ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോർട്ട്. തെക്കൻ ഗാസയിലെ ഖാൻ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചത്.ജൂലായ് 13-നാണ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ ഖാൻ യൂനിസ് മേഖലയില്‍ ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇന്റലിജൻസ് അന്വേഷണത്തില്‍ വ്യക്തമായതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
തെക്കൻ ഇസ്രായേലിൽ 1,200 പേർ കൊല്ലപ്പെടുകയും 251 ബന്ദികളെ ഗാസ മുനമ്പിലേക്ക് തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഒക്ടോബർ 7 കൂട്ടക്കൊലയ്ക്ക് തുടക്കമിട്ടതും ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ദെയ്ഫ് ആണെന്ന്
കഴിഞ്ഞദിവസമാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയെ ഇറാനില്‍വെച്ച് കൊല്ലപ്പെട്ടത്. ടെഹ്റാനില്‍ ഹനിയെയുടെ അന്ത്യകർമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു ഹമാസ് നേതാവ് കൂടി കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവരുന്നത്.
ഹമാസിന്റെ ഏറ്റവും പ്രധാനനേതാക്കളിലൊരാളാണ് മുഹമ്മദ് ദെയ്ഫ്. ബോംബ് നിർമാണത്തിലെ വൈദഗ്ധ്യത്തിലൂടെയും ടണല്‍ശൃംഖലകള്‍ വിപുലപ്പെടുത്തുന്നതിലൂടെയും മുഹമ്മദ് ദെയ്ഫ് ഹമാസ് നേതൃത്വത്തില്‍ ശ്രദ്ധനേടി. ഇസ്രയേലിന്റെ കൊടുംകുറ്റവാളികളുടെ പട്ടികയിലെ പ്രധാനിയാണ് ദെയ്ഫ്. ഇസ്രയേലിനെതിരേ നിരവധി ചാവേർആക്രമണങ്ങളടക്കം ആസൂത്രണംചെയ്ത് നടപ്പാക്കിയതും ദെയ്ഫായിരുന്നു. 2015-ല്‍ അമേരിക്ക പുറത്തിറക്കിയ അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയിലും മുഹമ്മദ് ദെയ്ഫിന്റെ പേരുണ്ടായിരുന്നു.

