ബംഗ്ലാദേശില്‍ ചീഫ് ജസ്റ്റിസ് ഒബൈദുള്‍ ഹസ്സൻ രാജി വച്ചു. അതിക്രമിച്ചെത്തിയ കലാപകാരികള്‍ കോടതി വളഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു.ഒരു മണിക്കൂറിനുള്ളില്‍ സ്ഥാനമൊഴിയണമെന്നായിരുന്നു പ്രക്ഷോഭക്കാർ അന്ത്യശാസനം നല്‍കിയത്. രാജി വച്ചില്ലെങ്കില്‍ ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും വസതികള്‍ ആക്രമിക്കുമെന്നും ആക്രമികള്‍ ഭീഷണി മുഴക്കി.
രാജ്യത്തുടനീളമുള്ള സുപ്രീം കോടതിയിലെയും കീഴ്‌ക്കോടതികളിലെയും ജഡ്ജിമാരുടെ സുരക്ഷയെ കണക്കാക്കിയാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് ജസ്റ്റിസ് ഒബൈദുള്‍ ഹസ്സൻ പറഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരത്തോടെ തന്റെ രാജിക്കത്ത്പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഫുള്‍ കോർട്ട് മീറ്റിംഗ് നടത്തിയെന്ന വാർത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ബംഗ്ലദേശില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. വിദ്യാർത്ഥികളും അഭിഭാഷകരും ഉള്‍പ്പെടെ നൂറ് കണക്കിന് പ്രതിഷേധക്കാർ സുപ്രീം കോടതിയിലേയ്ക്ക് ഇരച്ചെത്തുകയും കോടതി പരിസരം കയ്യടക്കുകയുമായിരുന്നു. സംഘർഷം രൂക്ഷമായതോടെ, ജഡ്ജിമാരുടെ യോഗം മാറ്റിവച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഇതേ സമയം ഹിജാബ് ധരിക്കാത്ത വനിതാ അഭിഭാഷകയെ വീട് വളഞ്ഞ് ആക്രമിച്ചു, തടവില്‍ വച്ച് തല മൊട്ടയടിച്ചു അവാമി ലീഗ് സർക്കാരിന്റെ ബംഗ്ലാദേശ് ഇൻ്റർനാഷണല്‍ ക്രിമിനല്‍ ട്രിബ്യൂണലിന്റെ (ICT-B) മുൻ ചീഫ് പ്രോസിക്യൂട്ടറാണ് ടൂറിൻ അഫ്രോസ്. 1971-ലെ വിമോചനയുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയ നിരവധി റസാക്കർമാരുടെ വിചാരണയ്‌ക്ക് ടൂറിൻ അഫ്രോസ് മേല്‍നോട്ടം വഹിച്ചിരുന്നു.
ഇസ്ലാമിസ്റ്റുകള്‍ വീട് വളഞ്ഞ് ടൂറിൻ അഫ്രോസിനെ ആക്രമിക്കുകയായിരുന്നു . അക്രമികള്‍ ഇവരെ പിടികൂടുകയും മുടി ബലമായി മുറിക്കുകയും കാലുകള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
‘എന്തുകൊണ്ടാണ് നിങ്ങള്‍ ഹിജാബ് ധരിക്കാത്തത്? എന്തുകൊണ്ടാണ് നിങ്ങള്‍ പോകാത്തത്? എന്ന് ചോദിച്ച് തുടർച്ചയായി പെൻസില്‍ കൊണ്ട് എന്റെ കാലില്‍ കുത്തി . ഞാൻ പ്രമേഹബാധിതയാണ്. 16 വയസ്സുള്ള എന്റെ മകള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ വല്ലാതെ പേടിച്ചുപോയി. അവർ അവളെ ബലാത്സംഗം ചെയ്തിരുന്നെങ്കില്‍ ഒരു അമ്മ എന്ന നിലയില്‍ ഞാൻ എന്തുചെയ്യുമായിരുന്നു’ ടൂറിൻ അഫ്രോസ് പറയുന്നു.
നിരവധി റസാക്കർമാരെ തൂക്കിലേറ്റിയ ട്രൈബ്യൂണലിന്റെ വിധി തെറ്റായിരുന്നു എന്ന് പറയാനും അവർ ആവശ്യപ്പെട്ടു . [1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ, ‘ബംഗാളിലെ കശാപ്പ്’ എന്ന് കുപ്രസിദ്ധനായ ജനറൽ ടിക്കാ ഖാൻ പ്രാദേശികമായി റിക്രൂട്ട് ചെയ്ത അർദ്ധസൈനിക സേനയായ റസാക്കറുകൾ. പാക് സൈന്യവുമായി സഹകരിച്ചും ക്രൂരമായ ക്രൂരതകൾ ചെയ്തും സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബംഗാളികളെ റസാക്കർമാർ ഒറ്റിക്കൊടുത്തു.
1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ, ‘ബംഗാളിലെ കശാപ്പ്’ എന്ന് കുപ്രസിദ്ധനായ ജനറൽ ടിക്കാ ഖാൻ പ്രാദേശികമായി റിക്രൂട്ട് ചെയ്ത അർദ്ധസൈനിക സേനയായ റസാക്കറുകൾ. പാക് സൈന്യവുമായി സഹകരിച്ചും ക്രൂരമായ ക്രൂരതകൾ ചെയ്തും സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബംഗാളികളെ റസാക്കർമാർ ഒറ്റിക്കൊടുത്തു. കൂടുതലും പാകിസ്ഥാൻ അനുകൂല ബംഗാളികളും ബിഹാറികളും അടങ്ങിയ അവർ പാക് സൈന്യത്തെ റെയ്ഡുകളിലും കൂട്ട ബലാത്സംഗങ്ങളിലും കൊലപാതകങ്ങളിലും പീഡനങ്ങളിലും തീവെപ്പിലും സഹായിച്ചു.
റസാക്കർമാർ, അൽ-ബദർ, അൽ-ഷാംസ് തുടങ്ങിയ തീവ്ര മത മിലിഷ്യകൾക്കൊപ്പം, ക്രൂരമായ നടപടിയുടെ മുഖമായി മാറി, ബംഗ്ലാദേശിലെ പാകിസ്ഥാൻ അധിനിവേശത്തിനും ചൂഷണത്തിനും എതിരെ ശബ്ദമുയർത്തിയ സാധാരണക്കാരെയും വിദ്യാർത്ഥികളെയും ബുദ്ധിജീവികളെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടു.
റസാക്കർമാരുടെ നേതൃത്വത്തിൽ 30 ലക്ഷം ബംഗാളികളുടെ മരണത്തിലേക്കും 40 ലക്ഷം സ്ത്രീകളുടെ ബലാത്സംഗത്തിലേക്കും നയിച്ചു, അവരെ ബംഗ്ലാദേശിലെ വഞ്ചനയുടെയും അതിൻ്റെ വിമോചനത്തെ എതിർത്തവരുടെയും പര്യായമായി മാറ്റി. ]
തന്റെ സുരക്ഷയെക്കുറിച്ച് ഭയമുണ്ടെങ്കിലും താൻ എവിടെയും പോകില്ലെന്നും ബംഗ്ലാദേശില്‍ തന്നെ തുടരുമെന്നും ടൂറിൻ അഫ്രോസ് പറഞ്ഞു.

