മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഗുരുതര ആരോപണവുമായി സിഎംആർഎൽ .

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് മാസപ്പടി നൽകിയിരുന്നതായി ആരോപണം.
കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്ബനി പണം നല്‍കിയെന്നാണ്‌ ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് സിഎംആര്‍എല്‍ വീണയ്ക്കും വീണയുടെ കമ്ബനിക്കും പണം നല്‍കിയിരുന്നതെന്നാണ്റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിഎംആര്‍എല്‍ വീണയ്ക്ക് 55 ലക്ഷം രൂപയും വീണയുടെ ഉടമസ്ഥതിയിലുള്ള കമ്ബനിയായ എക്സാലോജിക്കിന് 1.17 കോടി രൂപയും ചേര്‍ത്ത് മൊത്തം 1.72 കോടി രൂപ നല്‍കിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു സേവനവും നല്‍കാതെയാണ് പണം വാങ്ങിയതെന്നും ബാങ്ക് മുഖേനയാണ് പണം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പണംനിയമവിരുദ്ധ ഇടപാടിന്റെ ഗണത്തില്‍പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം അമ്രപള്ളി ദാസ്, രാമേശ്വര്‍‍ സിങ്, എം ജഗദീഷ് ബാബു എന്നിവര്‍ ഉള്‍പ്പെട്ട സെറ്റില്‍മെന്റ് ബോര്‍ഡ് ബെഞ്ച് അംഗീകരിച്ചു.

അതേസമയം, വീണയുടെ സ്ഥാപനവുമായി സാമ്ബതക്തിക ഇടപാടുകള്‍ ഇല്ലെന്നും ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിനെക്കുറിച്ച്‌ തനിക്കാന്നും അറിയില്ലെന്നും സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ് എൻ ശശിധരൻ കര്‍ത്ത പ്രതികരിച്ചു.