ഹിസ്ബുല്ലക്ക് ഇനി പുതിയ തലവൻ.

ഹിസ്ബുള്ളയ്ക്ക് പുതിയ തലവൻ. നയിം ഖാസിമാണ് ഹിസ്ബുല്ലയുടെ പുതിയ തല്ലവനായിരിക്കുന്നത്. ഹസൻ നസ്‌റുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്.1991 മുതല്‍ 33 വർഷമായി ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. 1982ല്‍ ഹിസ്ബുള്ള രൂപീകരിച്ചത് മുതല്‍ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. 1992ല്‍ മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറല്‍ കോർഡിനേറ്റർ ചുമതലയും വഹിക്കുന്നുണ്ട്. മുൻഗാമികളായ ഹസൻ നസ്‌റുള്ളയും സഫീദ്ദീനും കറുത്ത തലപ്പാവ് ധരിക്കുമ്ബോള്‍ നയിം വെളുത്ത തലപ്പാവാണ് ധരിക്കുന്നത്.ഹസ്സൻ നസ്‌റുല്ലയുടെ രക്തസാക്ഷിത്വത്തിനുശേഷം, അദ്ദേഹത്തിൻ്റെ ബന്ധുവും മരുമകനുമായ ഹാഷിം സഫിയുദ്ദീൻ ഹിസ്ബുല്ലയുടെ തലവനായി തിരഞ്ഞെടുക്കപ്പെടാനുള്ള ശക്തമായ സാധ്യതയുണ്ടായിരുന്നു, എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേൽ ആക്രമണത്തിൽ സഫിയുദ്ദീനും കൊല്ലപ്പെട്ടു.

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയ മേഖലയില്‍ നിന്നാണ് ഹിസ്ബുള്ള തലവൻ സയീദ് ഹസൻ നസ്‌റുള്ളയുടെ മൃതദേഹം കണ്ടെത്തിയത്. നസ്രുള്ളയെ കൊലപ്പെടുത്തിയ ആക്രമണത്തില്‍ 20 ഹിസ്ബുള്ള നേതാക്കളും കൊല്ലപ്പെട്ടെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നത്.