55 ബി എസ് എഫ് ഭടൻമാർക്ക് സർവ്വീസ് മെഡലുകൾ സമ്മാനിക്കും.


55 ബി എസ് എഫ് ഭടൻമാർക്ക് സർവ്വീസ് മെഡലുകൾ സമ്മാനിക്കും.

ന്യൂഡല്‍ഹി: അതിര്‍ത്തി സുരക്ഷാ സേനയിലെ 55 ഉദ്യോഗസ്ഥര്‍ സര്‍വീസ് മെഡലുകള്‍. നാല് ധീരതയ്‌ക്കുള്ള മെഡല്‍, 5 സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡല്‍, വിശിഷ്ട സേവനത്തിനുള്ള 46 പോലീസ് മെഡല്‍ എന്നിവയാണ് ബിഎസ്‌എഫ് നേടിയിരിക്കുന്നത്.എസ് ഐ അനുരാഗ് രഞ്ജൻ, എച്ച്‌ എസ് ഐ അബ്ദുള്‍ ഹമീദ്, സി ടി അമര്‍ജീത് സിംഗ്, എസ് ഐ ടി നവ്‌ജോത് സിംഗ് എന്നിവര്‍ക്കാണ് ധീരതയ്‌ക്കുള്ള പോലീസ് മെഡല്‍ ലഭിച്ചത്. ആയുഷ് മണി തിവാരി, ഐജി, അസീസ് വ്യാസ്, ഡിഐജി, അശ്വനി കുമാര്‍ ശര്‍മ, ഡിഐജി, പുഷ്‌പേന്ദ്ര സിങ് റാത്തോഡ്, ഡിഐജി, ഇൻസ്‌പെക്ടര്‍ ബസ്തി റാം നെഹ്‌റ എന്നിവരാണ് രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ക്ക് അര്‍ഹരായത്.

ധീരതയ്‌ക്കുള്ള പോലീസ് മെഡല്‍ സ്വന്തമാക്കിയ എസ്‌ഐ അനുരാഗ് രഞ്ജൻ മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനായി നടത്തിയിട്ടുണ്ട. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച ഭീകരരെ ഇല്ലാതാക്കുന്നതിന് രൂപൂകരിച്ച പട്രോളിംഗ് കം ആംബുഷ് ടീമിന് നേതൃത്വംനല്‍കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. എച്ച്‌എസ്‌ഐ അബ്ദുള്‍ ഹമീദ്, സി ടി അമര്‍ജീത് സിംഗ്, എസ് ഐ ടി നവ്‌ജോത് സിംഗ് എന്നിവരും ഭീകരരുമായി ഏറ്റുമുട്ടി വെല്ലുവിളികള്‍ തരണം ചെയ്യുകയും ചെയ്തവരാണ്.