അഫ്ഗാനിസ്ഥാന് പുറത്തുള്ള ജിഹാദ് അവസാനിച്ചു, അവരെ രക്തസാക്ഷികളായി കണക്കാക്കില്ല’: താലിബാൻ

കാബൂൾ : താലിബാന്‍ നേതാവ്തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താൻ അഫ്നാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോയവര്‍ കൊല്ലപ്പെട്ടാല്‍ അവരെ രക്തസാക്ഷികളായി കണക്കാക്കില്ലെന്നും ഹൈബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. അഫ്ഗാൻ പൗരന്മാരും ട്രാൻസിഷണല്‍ സര്‍ക്കാരിലെ അംഗങ്ങളും അഫ്ഗാനിസ്ഥാന് പുറത്ത് ജിഹാദില്‍ ഏര്‍പ്പെടരുതെന്നും അഖുന്ദ്സാദ പറഞ്ഞു.“ഞങ്ങള്‍ അംഗീകരിക്കാത്ത വ്യക്തികള്‍ പാകിസ്ഥാനെതിരായ പോരാട്ടത്തിനായി സ്വയം ഇറങ്ങിപ്പുറപ്പെടരുത്. അങ്ങനെ അവര്‍ മരിക്കുകയാണെങ്കില്‍, അവരെ രക്തസാക്ഷികളായി കണക്കാക്കില്ല”, എന്നും അഖുന്ദ്സാദ പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന് പുറത്തുള്ള ജിഹാദ് അവസാനിച്ചതായുംഅതിര്‍ത്തിക്ക് പുറത്തുള്ള പോരാട്ടം ഇസ്ലാമിനും ശരീഅത്തിനും എതിരാണെന്നും അഖുന്ദ്സാദ കൂട്ടിച്ചേര്‍ത്തു.ഈ നിയമം ലംഘിക്കുന്നവരോട് ക്ഷമിക്കില്ലെന്നും സര്‍ക്കാര്‍ അവര്‍ക്കായി യാതൊന്നും ചെയ്യില്ലെന്നും അഖുന്ദ്സാദ പറഞ്ഞു. അഫ്ഗാനിസ്ഥാന് പുറത്ത്, ആരെങ്കിലും ഇത്തരത്തില്‍ മരിച്ചാല്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ അവരുടെ ശവസംസ്കാര ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും താലിബാൻ നേതാവ് കൂട്ടിച്ചേര്‍ത്തു. ഇത്തരം യുദ്ധങ്ങളില്‍ പങ്കാളികളാകരുതെന്ന് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബും അനുയായികളോട് ആവശ്യപ്പെട്ടു.