തഹാവൂർ റാണയുടെ കൈമാറ്റം വൈകും.

വാഷിംഗ്‌ടണ്‍: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക് വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹവുര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള ഉത്തരവ് യുഎസ് കോടതി സ്റ്റേചെയ്തു.അപ്പീല്‍ കോടതിയിലെ അന്തിമവിധി വരുന്നതുവരെയാണ് സ്റ്റേ നിലനില്‍ക്കുക.

കാലിഫോര്‍ണിയയിലെ ജില്ല കോടതി വിധിക്കെതിരെ 62കാരനായ റാണ ഒമ്ബതാം സര്‍ക്യൂട്ട് കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഡിസ്ട്രിക്‌ട് ജഡ്ജി ഡെയ്ല്‍ എസ്. ഫിഷര്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. റാണയെ കൈമാറുന്നതിന് സ്റ്റേ അനുവദിക്കരുതെന്ന സര്‍ക്കാര്‍ ശുപാര്‍ശ തള്ളിയാണ് ജഡ്ജിയുടെ നടപടി.