പുതിയ രാഷ്ട്രീയ ലക്ഷ്യവുമായി നേപ്പാൾ ജനത പാർട്ടി .

കാഠ്മണ്ഡു :നേപ്പാളിലെ അതിവേഗം വളരുന്ന രാഷ്ട്രീയ പാർട്ടിയാണ് നേപ്പാൾ ജനതാ പാർട്ടി . 2008 ലെ ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നേപ്പാളിലെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്റ്റർ ചെയ്തത്. പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റ് ഭരണം നിലയ്ക്കുന്ന നേപ്പാളിന്റെ രാഷ്ട്രീയത്തിലേക്ക് ഭാരതീയ ജനതാ പാർട്ടി ചുവടുവെക്കുന്നു.രാജ്യത്തിന്റെ ഹിന്ദു സ്വത്വം പുനസ്ഥാപിക്കാനും രാജ്യത്തെ വികസനം കൊണ്ടുവരാനും എന്ന മുദ്രാവാക്യവും ആയിട്ടാണ് നേപ്പാളി ജനത പാർട്ടി എന്ന പുതിയ രാഷ്ട്രീയ പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കുന്നത്.ബിജെപിയുടെ ചിഹ്നവും അതെ കൊടിയും ആയിട്ടാണ് നേപ്പാൾ ജനത പാർട്ടി രംഗത്ത് എത്തിയത്. അടുത്ത തെരഞ്ഞെടുപ്പിൽ നേപ്പാൾ പാർലമെന്റിന്റെ പകുതിയിലധികം സീറ്റുകളിൽ വിജയിക്കണമെന്ന ലക്ഷ്യത്തിലാണ് എൻ ജെ പി .

ഇന്നത്തെ കണക്കനുസരിച്ച്, നേപ്പാളിന് 7 ദേശീയ രാഷ്ട്രീയ പാർട്ടികളാണ് ഉള്ളത്. അതിൽ നേപ്പാളി കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളുമാണ് പ്രധാന പാർട്ടികൾ . കമ്യൂണിസ്റ്റ് രാഷ്ട്രീയം അനുഭവിച്ചതിന് ശേഷം നേപ്പാളിലെ ജനങ്ങൾ ഒരു ബദൽ തേടുകയാണ്. 

നേപ്പാളിൽ ഒരു പുതിയ രാഷ്ട്രീയ ശക്തിയായി നേപ്പാൾ ജനതാ പാർട്ടി അഥവാ എൻജെപി അതിവേഗമാണ് വളരുന്നത് . കേവലം 2.5 മാസത്തിനുള്ളിൽ, 40,000-ത്തിലധികം അംഗങ്ങളെ കൂട്ടിച്ചേർക്കുകയും തദ്ദേശ തിരഞ്ഞെടുപ്പിൽ 17 സീറ്റുകൾ അവർ നേടുകയും ചെയ്തു. താമര തന്നെയാണ് എൻ ജെ പി യുടെ ചിഹ്നം .

ഇന്ത്യയിലെ പ്രമുഖ ഹിന്ദുസൈദ്ധാന്തികനായ ദീൻദയാൽ ഉപാധ്യായയിൽ നിനിന്നാണ് എൻ ജെ പി രൂപീകരണത്തിന് പ്രചോദനം ഉണ്ടായിട്ടുള്ളത്

എൻജെപിയുടെ ദേശീയ ഉപാധ്യക്ഷൻ ഖേംനാഥ് ആചാര്യയ്ക്കും ഇന്ത്യയുമായി ബന്ധമുണ്ട് ശ്രീരാമന്റെ വിഗ്രഹം നിർമ്മിക്കുന്നതിനായി നേപ്പാളിൽ നിന്ന് സാളഗ്രാം കല്ലുകൾ കൊണ്ടുവരുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

നേപ്പാളിന്റെ ഹിന്ദു സ്വത്വം പുനഃസ്ഥാപിക്കാനും മതംമാറ്റ ലോബിയെ ചെറുത്തു തോൽപ്പിക്കാനും ആണ് എൻ ജെ പി നിലവിൽ വന്നത്.കണക്കനുസരിച്ച് സൗത്ത് ഇന്ത്യയിൽ നിന്നും നിന്നും കൊറിയയിൽ നിന്നുമുള്ള മിഷനറിമാരുടെ വൻതോതുള്ള മതപരിവർത്തനമാണ് നേപ്പാളിൽ നടക്കുന്നത് രാജ്യത്ത് .ആദിവാസി മേഖലകളിലും ദരിദ്രരുടെ ഇടയിലും ഇവർക്ക് നല്ല സ്വാധീനമുണ്ട്.