‘ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമ’; ആര്‍ ഡി എക്‌സിനെ വാനോളം പുകഴ്‌ത്തി ഉദയനിധി സ്റ്റാലിന്‍.
അഭിമാനമെന്ന് നീരജ് മാധവ് ,ഓഗസ്റ്റ് 25ന് പുറത്തിറങ്ങിയ ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് ചിത്രം ആര്‍ ഡി എക്‌സ് മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകള്‍ കീഴടക്കുകയാണ്.ഇതിനിടെ തമിഴ്‌നാട് മന്ത്രിയില്‍ നിന്നും ചിത്രത്തിന് കയ്യടി ലഭിച്ചു. നടനും നിര്‍മാതാവും കായിക-യുവജന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ചിത്രത്തെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ ഉദയനിധിയുടെ പ്രതികരണത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകന്മാരില്‍ ഒരാളായ നീരജ് മാധവ്.
‘ആര്‍ ഡി എക്‌സ്, മലയാളം സിനിമ! വളരെ മികച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആയോധന/ ആക്ഷൻ സിനിമ! തിയേറ്ററില്‍ തന്നെ പോയി കണ്ട് ഈ സിനിമയെ പിന്തുണയ്ക്കണം. ആര്‍ ഡി എക്‌സ് ടീമിന് അഭിനന്ദനങ്ങള്‍’- എന്നായിരുന്നു ഉദയനിധി സ്റ്റാലിൻ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്. ‘കേരളത്തിന് പുറത്തുനിന്ന് ആര്‍ ഡി എക്‌സിന് അംഗീകാരം ലഭിക്കുന്നത് ഞങ്ങള്‍ക്ക് അഭിമാനകരമാണ്. വളരെ നന്ദി’ – എന്ന് ഉദയനിധിയുടെ പോസ്റ്റ് പങ്കുവച്ച് നീരജ് പറഞ്ഞു.
നവാഗതനായ നഹാസ് ഹിദായത്ത് ആണ് ആര്‍ ഡി എക്‌സിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് തീ പാറുന്ന ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയത്. ബാബു ആന്റണി, ഐമ റോസ്മി, മഹിമ നമ്ബ്യാര്‍, മാല പാര്‍വതി തുടങ്ങി വൻ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും ചേര്‍ന്നാണ് തിരക്കഥ. വീക്കെൻസ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

