കള്ളപ്പണഇടപാട്; ബാലാജിക്കെതിരെ തെളിവുകൾ നിരത്തി ഈ ഡി കുറ്റപത്രം സമർപ്പിച്ചു.

കള്ളപ്പണ കുംഭകോണം ;സെന്തിൽ ബാലാജി ഗൂഢാലോചന നടത്തി ,ഇ ഡി .തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ 3000 പേജുള്ള കുറ്റപത്രത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരാമര്‍ശം.ബാലാജിയെ പ്രതിയാക്കി 2000-ലധികം പേജുകളുള്ള അനുബന്ധങ്ങളും 168-170 പേജുള്ള രേഖകളും ഉള്‍പ്പെടുത്തി കേന്ദ്ര ഏജൻസി ഓഗസ്റ്റ് 12-ന് പ്രോസിക്യൂഷന് സമര്‍പ്പിച്ചിരുന്നു. ‘അന്നത്തെ ഗതാഗത മന്ത്രി എന്ന നിലയിലുള്ള തന്റെ ഔദ്യോഗിക പദവി, അഴിമതിയ്ക്കും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ വ്യക്തിപരമായനേട്ടത്തിനായും ഉപയോഗപ്പെടുത്താൻ സെന്തില്‍ ബാലാജി നിര്‍ണായകമായ പങ്ക് വഹിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന അനധികൃത വരുമാനം അദ്ദേഹം നേരിട്ട് സമ്ബാദിച്ചതാണ്. സെന്തില്‍ ബാലാജി, സഹോദരൻ, പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍, ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ള സഹ ഗൂഢാലോചനക്കാരുമായി സഹകരിച്ചാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തത്.” -കുറ്റപത്രത്തില്‍ ഇഡി കുറിച്ചു.കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) സെക്ഷൻ 50 പ്രകാരം നല്‍കിയ മൊഴിയില്‍ സഹായികളായ ഷണ്‍മുഖൻ, കാര്‍ത്തികേയൻ എന്നിവരുമായുള്ള ബന്ധം ബാലാജി നിഷേധിച്ചിരുന്നു. എന്നാല്‍അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ബാലാജിയുടെ പങ്കാളിത്തം സ്ഥിരീകരിച്ചു.തന്റെ സഹോദരൻ വഴിയും കൂട്ടാളികളിലൂടെയും ബാലാജി പണം കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍, പണപ്പിരിവും ജോലി നിയമനങ്ങളും വ്യക്തമാക്കുന്നതാണെന്നും ഇഡി പറഞ്ഞു.തട്ടിപ്പിലൂടെ ലഭിച്ച വരുമാനം ബാലാജി തന്നെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് ഇത് നിയമപരമായ പണമായി ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ജൂനിയര്‍ ട്രേഡ്‌സ്‌മാൻമാര്‍, ജൂനിയര്‍എഞ്ചിനീയര്‍മാര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ എന്നിവരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട രേഖകള്‍ സെന്തില്‍ ബാലാജിയുമായി ബന്ധമുള്ള പെൻഡ്രൈവില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഈ രേഖകളിലൂടെയാണ് പ്രധാന പ്രതിയായ സെന്തില്‍ ബാലാജിയും പേഴ്‌സണല്‍ അസിസ്റ്റന്റുമാരും തമ്മിലുള്ള ബന്ധം സ്ഥാപിച്ചതെന്നും ഇഡി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ എംപിമാരും എംഎല്‍എമാരും സംബന്ധിച്ച കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയിലാണ് ഇഡി കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കിയത്. അതേസമയം ബാലാജിയുടെ റിമാൻഡ് സെപ്റ്റംബര്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് നീട്ടിയിട്ടുണ്ട്. മുൻ എഐഎഡിഎംകെ ഭരണത്തില്‍ ഗതാഗത മന്ത്രിയായിരിക്കെ തൊഴില്‍ തട്ടിപ്പ് കേസില്‍ ജൂണ്‍ 14 നാണ്ബാലാജി അറസ്റ്റിൽ ആയത്.