ഓട്ടവ: ടെക് ടാലന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ജൂണില്‍ പ്രഖ്യാപിച്ച പുതിയ കാനഡ ഡിജിറ്റല്‍ നൊമാഡ് വിസ വര്‍ഷാവസാനത്തോടെ ആരംഭിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) അറിയിച്ചു.ലോകമെമ്ബാടുമുള്ള ഏത് സ്ഥലത്തുനിന്നും ജോലി ചെയ്യാൻ കഴിയുന്ന ഒരു വ്യക്തിയാണ് ഡിജിറ്റല്‍ നോമാഡുകള്‍. കാനഡയുടെ ഇമിഗ്രേഷൻ നിയമങ്ങള്‍ അനുസരിച്ച് ലോകത്തെവിടെ നിന്നും ജോലി ചെയ്യാൻ അതത് കമ്ബനികള്‍/തൊഴിലുടമകള്‍ (കാനഡയ്ക്ക് പുറത്ത്) അനുവദിച്ചിട്ടുള്ള ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കുള്ള സന്ദര്‍ശക വിസ മാത്രമാണ് കാനഡ ഡിജിറ്റല്‍ നോമാഡ് വിസ.
അപേക്ഷ സമര്‍പ്പിച്ച് 2 മാസത്തിനുള്ളില്‍ ഡിജിറ്റല്‍ നോമാഡുകള്‍ക്കുള്ള സന്ദര്‍ശക വിസ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുക എന്നതാണ് നിലവിലെ ലക്ഷ്യമെന്നും ഐആര്‍സിസി പറയുന്നു.എന്നാല്‍, ജോലി ചെയ്യാൻ കാനഡയില്‍ പ്രവേശിക്കുന്ന ഇവര്‍ക്ക് കാനഡയിലെ തൊഴിലുടമയില്‍ നിന്ന് ജോലി വാഗ്‌ദാനം ലഭിച്ചാല്‍ 3 വര്‍ഷം വരെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാൻ കഴിയും. ഇതുവഴി വിവിധ ഇമിഗ്രേഷൻ പ്രോഗ്രാമുകള്‍ക്ക് കീഴില്‍ കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനും സാധ്യത തുറക്കും.
നിലവില്‍, ഡിജിറ്റല്‍ നോമാഡ് വിസയ്ക്ക് കാനഡയ്ക്ക് പുറത്തുള്ള അവരുടെ നിലവിലെ ജോലിയുടെ ഡോക്യുമെന്റേഷൻ സഹിതം സാധാരണ കാനഡ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാം.

