ബoഗുളുരു :ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുമായി സഖ്യത്തിലായെന്ന വാര്‍ത്ത തള്ളി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി.
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഒരുപാട് കാര്യങ്ങളില്‍ തീരുമാനമാകാനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സഖ്യം നിലവിലുണ്ടെന്ന ബി.ജെ.പി. നേതാവ് ബി.എസ്. യെദിയൂരപ്പയുടെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. യെദിയൂരപ്പയുടേത് വ്യക്‌തിപരമായ പ്രതികരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഇതുവരെ സീറ്റുവിഭജനത്തെക്കുറിച്ചും മറ്റും ചര്‍ച്ച നടന്നിട്ടില്ല. സൗഹാര്‍ദ്ദപരമായാണു ഞങ്ങള്‍ കൂടിക്കാഴ്‌ച നടത്തിയത്. യെദ്യൂരപ്പ ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ചു നല്ലതു പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്‌താവനയ്‌ക്കു നന്ദി” -ജെ.ഡി.എസ് നേതാവ് പറഞ്ഞു.
ബിജെപിയുമായി സഖ്യം തീരുമാനിച്ചിട്ടില്ല; എച്ച് ഡി കുമാരസ്വാമി

